• HOME
  • »
  • NEWS
  • »
  • kerala
  • »
  • Snake Bite Death | തൊഴിലുറപ്പ് ജോലിക്കിടെ 72കാരി പാമ്പുകടിയേറ്റ് മരിച്ചു

Snake Bite Death | തൊഴിലുറപ്പ് ജോലിക്കിടെ 72കാരി പാമ്പുകടിയേറ്റ് മരിച്ചു

മാർച്ച് 26 ന് രാവിലെ 11 ഓടെയാണ് പാമ്പുകടിയേറ്റത്. ഏലായിൽവെച്ച് കടിയേറ്റെങ്കിലും കട്ടുറുമ്പ് കടിച്ചതാണെന്ന് കരുതി ജോലി തുടരുകയായിരുന്നു.

Snake

Snake

  • Share this:
കൊല്ലം: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ (Snake bite) 72കാരി മരിച്ചു (Death). കൊല്ലം (Kollam News) ഇളമാട് അർക്കന്നൂരിൽ മേലെ പടിഞ്ഞാറ്റതില്‍ വീട്ടില്‍ സരോജിനിയമ്മ (72) ആണ് പാമ്ബുകടിയേറ്റ് മരിച്ചത്. പുള്ളവെട്ടികോണം ഏലയില്‍ തൊഴിലുറപ്പ് ജോലിക്കിടെയാണ് സരോജിനിയമ്മയ്ക്ക് പാമ്പുകടിയേറ്റത്. മാർച്ച് 26 ന് രാവിലെ 11 ഓടെയാണ് പാമ്പുകടിയേറ്റത്. ഏലായിൽവെച്ച് കടിയേറ്റെങ്കിലും കട്ടുറുമ്ബ് കടിച്ചതാണെന്ന് കരുതി ജോലി തുടരുകയായിരുന്നു.

ഉച്ചയ്ക്ക വീട്ടിലെത്തിയപ്പോള്‍ ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെയാണ് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ അപ്പോഴും പാമ്പുകടിയാണെന്ന് മനസിലാക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. വേദനയ്ക്കും ക്ഷീണത്തിനുമുള്ള മരുന്ന് നൽകി മടക്കി അയയ്ക്കുകയായിരുന്നു. എന്നാല്‍ രാത്രി വീണ്ടും ഛര്‍ദ്ദിയും ക്ഷിണവും അനുഭവപ്പെട്ടതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ രക്ത പരിശോധനയിലാണ് സരോജിനിയമ്മയെ പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്.

തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ തുടർന്നെങ്കിലും തിങ്കളാഴ്ച രാവിലെ ​ഗുരുതരാവസ്ഥയിലായ സരോജിനയമ്മ മരണമടയുകയായിരുന്നു. കരുണാകരന്‍ പിള്ളയാണ് സരോജിനിയമ്മയുടെ ഭർത്താവ്. മധുസൂദനന്‍ പിള്ള, അംബിക എന്നിവർ മക്കളാണ്. സിന്ധു, ബാബുരാജന്‍ പിള്ള എന്നിവർ മരുമക്കളാണ്.

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു; സംഭവം ബംഗളുരുവിൽ

ബംഗളൂരു: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ബംഗളൂരു ബയപ്പനഹള്ളി സ്വദേശിനിയായ 35കാരിയാണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. മല്ലേസ്‌പ്ലേയയിലെ ചലഞ്ച് ഹെൽത്ത് ക്ലബിൽ വർക്കൗട്ട് ചെയ്യുന്ന ജിഎം പാളയ സ്വദേശി വിനയ വിറ്റൽ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാരകമായ ഹൃദയാഘാതത്തെത്തുടർന്ന് യുവതി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സംബഴത്തിൽ ബയപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Also Read- DHRM | പ്രഭാതസവാരിക്കിടെ വയോധികനെ വെട്ടിക്കൊന്ന സംഭവം: DHRM പ്രവർത്തകരെ ഹൈക്കോടതി വെറുതെവിട്ടു

പബ്ലിക് സ്‌പോട്ട് എന്ന യൂട്യൂബ് ചാനൽ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളിൽ സ്‌ക്വാട്ട് റാക്കിന് സമീപം യുവതി കുഴഞ്ഞു വീഴുന്നത് കാണുന്നുണ്ട്. ജിമ്മിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റ് അംഗങ്ങളും ചേർന്ന് വിനയയെ ഉടൻ തന്നെ സി വി രാമൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഡോക്‌ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ പോലീസ് റിപ്പോർട്ട് പ്രകാരം ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വിനയയുടെ മരണം സംഭവിച്ചിരുന്നു.

Summary- A 72-year-old woman has died after being bitten by a snake while working. Sarojiniamma (72) was bitten to death by a snake at her house west of Elamad Arkanur. Sarojiniamma was bitten by a snake during a job guarantee scheme at Pullavettikonam Ela. The snake bite occurred on March 26 at 11 am. She was bitten in Ela but continued to work thinking that she had been bitten by an ant.
Published by:Anuraj GR
First published: