• HOME
 • »
 • NEWS
 • »
 • kerala
 • »
 • Pocso Case | പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; രണ്ടുദിവസത്തിനിടെ രണ്ടാമത്തെ സംഭവം

Pocso Case | പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; രണ്ടുദിവസത്തിനിടെ രണ്ടാമത്തെ സംഭവം

ആ​റ് മാ​സം മു​ന്‍​പ് എ​ട്ട് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജ​യി​ലി​ലാ​യി​രു​ന്ന മ​ണി​രാ​ജ​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊ​ല്ലം: പോ​ക്സോ കേസ് പ്ര​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​ട്ടു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി കൊ​ല്ലം അ​ഞ്ച​ല്‍ സ്വ​ദേ​ശി മ​ണി​രാ​ജ​നെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. കി​ളി​മാ​നൂ​ര്‍ അ​ട​യം വെ​യി​റ്റിം​ഗ് ഷെ​ഡ്ഡി​ന് സ​മീ​പം മ​റ്റൊ​രു ഷെ​ഡ്ഡി​ലാ​ണ് ഇ​യാ​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​റ് മാ​സം മു​ന്‍​പ് എ​ട്ട് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജ​യി​ലി​ലാ​യി​രു​ന്ന മ​ണി​രാ​ജ​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ള്‍ വീ​ട്ടി​ലേ​ക്ക് എ​ത്തി​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

  പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവ് തൂങ്ങി മരിച്ച നിലയില്‍; തെറ്റ് ചെയ്തിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

  പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. നിരപരാധിയാണെന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. മതിലകം കൊടുങ്ങൂക്കാരന്‍ സഹദിനെയാണ് (26) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

  കഴിഞ്ഞ ഡിസംബറില്‍ പോക്‌സോ കേസില്‍ ജയിലിലായിരുന്ന സഹദ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കേസില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

  Also Read-Murder | മൂന്ന് വയസ്സുള്ള മകനെ ആസിയ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാൻ; കുഞ്ഞുള്ള കാര്യവും മറച്ചുവെച്ചു

  സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്,

  പോക്സോ, ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വര്‍ഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വന്നു. എന്റെ വീട്ടില്‍ വന്നു ഞാനാ കുട്ടിയുടെ കാല്‍ പിടിച്ചു. വീട്ടില്‍ ഉമ്മാനോടും വാപ്പാനോടും മിണ്ടാറില്ല. ചൈല്‍ഡ് ഹുഡ് ലൈഫ് അത്രയും മോശം ആയിരുന്നു. എനിക്ക് ഉമ്മാനൊക്കെ വിളിക്കാന്‍ കൊതിയായിരുന്നു. വീട്ടില്‍ പ്രശ്നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതി കൊടുത്ത കുട്ടി പ്രൊവോക് ചെയ്തു.

  എനിക്ക് പിടിച്ചു നിക്കാന്‍ പറ്റിയില്ല. എന്നോട് രണ്ട് വര്‍ഷം ചെയ്തത് ഞാനും ചെയ്തു. വിവാഹം ഓകെ ആയ കുട്ടി പാവായിരുന്നു. എന്നെ കുറെ ഹെല്‍പ് ചെയ്തു. എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്. പരാതി കൊടുത്തവര്‍ക്കും ജയിലില്‍ ആക്കിയവര്‍ക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം. സ്വയം അവര്‍ക്ക് പറ്റിക്കാന്‍ പറ്റില്ലല്ലോ. ക്രൂരമായ വേട്ടയാടലുകള്‍ക്ക് മുന്‍പില്‍ സഹദ് പതറിയില്ല. ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളര്‍ത്തി. ഒരു തിരിച്ചു വരവ് പോലും അസാധ്യമാണ്.
  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Anuraj GR
  First published: