• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയ്ക്കെത്തി; വിവാദമായതോടെ അവധിയിൽ പോകാൻ നിർദേശം

കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയ്ക്കെത്തി; വിവാദമായതോടെ അവധിയിൽ പോകാൻ നിർദേശം

ഒൻപതോളം തവണ വകുപ്പുതല അച്ചടക്ക നടപടിക്കു വിധേയനാകുകയും ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ചെയ്‌ത ഉദ്യോഗസ്ഥനാണ് സുനു

  • Last Updated :
  • Share this:
    കോഴിക്കോട്: തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയ്ക്കെത്തിയത് വിവാദമായി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവാണ് ഇന്ന് രാവിലെ ഡ്യൂട്ടിയ്ക്കെത്തിയത്. എന്നാൽ സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറാണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്. ഏഴ് ദിവസത്തെ അവധിയിൽ പ്രവേശിക്കാനാണ് എഡിജിപി നിർദേശിച്ചെതെന്നാണു റിപ്പോർട്ട്.

    ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് നിലവിൽ പി. ആർ സുനു. ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ ഉടനുണ്ടാകുമെന്നാണ് വിവരം അതിനിടെയാണ് പ്രതിയായ ഉദ്യോഗസ്ഥൻ സ്റ്റേഷനിലെത്തി ഡ്യൂട്ടിയിൽ പ്രവേശിച്ചത്.

    Also Read- നിരപരാധിയെന്ന് പീഡനക്കേസിൽ പിടിയിലായ സിഐ സുനു; 'കേസ് കെട്ടിച്ചമച്ചത്; കുടുംബമടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ വഴിയില്ല'

    എന്നാൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കേസാണിതെന്നും സുനു നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്‌തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.

    സുനുവിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഒൻപതോളം തവണ വകുപ്പുതല അച്ചടക്ക നടപടിക്കു വിധേയനായിട്ടുണ്ട്. കൂടാതെ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ചെയ്‌ത ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ ശുപാര്‍ശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉടൻ തീരുമാനം എടുക്കുമെന്നാണ് വിവരം.
    Published by:Anuraj GR
    First published: