കൊച്ചി: ആക്രമിക്കപ്പെടുന്ന ദൃശ്യം ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് നടി രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തയച്ചു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ വിചാരണ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടി പരാതി നൽകിയത്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പേരുടെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ളതായി വാർത്തകൾ പുറത്തു വന്നിരുന്നു.
Dileep | ദിലീപിന്റെ ശബ്ദ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്; പരിശോധിക്കുന്നത് ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പ്
കൊലപാതക ഗൂഢാലോചന കേസിൽ ദിലീപിൻ്റെ (Dileep) ശബ്ദം പരിശോധിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നിയമപരമായി ഇതിനുള്ള അനുമതി ലഭിച്ചാൽ ഉടൻ നടപടികൾ തുടങ്ങും. ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ശബ്ദ പരിശോധന നടത്തും. ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും പരിശോധന. ശാസ്ത്രീയ പരിശോധന നടത്തി ഗൂഢാലോചന കേസിൽ ദിലീപിനെതിരെ തെളിവുകൾ മുറുക്കുകയാണ് ലക്ഷ്യം. സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദമാണ് പരിശോധിക്കുക. ആദ്യ ഘട്ടത്തിൽ ദിലീപിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ശബ്ദം കേൾപ്പിച്ചിരുന്നു. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ദിലീപിന്റെ ചോദ്യം ചെയ്യലിനിടെ ആയിരുന്നു ഇത്. സംവിധായകരായ റാഫി, വ്യാസൻ ഇടവണക്കാട് എന്നിവരെ വിളിച്ചു വരുത്തുകയും അവർ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്കു കൂടി തീരുമാനിക്കുന്നത്.
അതേ സമയം കൊലപാതക ഗൂഢാലോചന കേസിൽ ദിലീപിൻ്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം. ഈ ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണ സംഘത്തലവനായ എസ് പി മോഹനചന്ദ്രനാണ് കോടതി ചേംബറിലെത്തി അപേക്ഷ നൽകിയത്. കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിലേക്കയക്കണമെന്നാണ് ആവശ്യം.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് ഫോണുകള്‍ ഇന്നലെയാണ് ആലുവ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഫോണുകള്‍ എത്തിച്ചത്.
ഫോണുകള്‍ അന്വേഷണസംഘത്തിന് നല്‍കണോ എന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാം. ദിലീപ് കോടതിയില്‍ സമര്‍പ്പിക്കാത്ത ഫോണില്‍ നിന്ന് ഒട്ടേറെ കോളുകള്‍ പോയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധി പറയും. എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയില്ലെന്ന പ്രോസിക്യൂഷന്റെ ആരോപണത്തെ തുടര്‍ന്ന് ഫോണുകള്‍ അന്വേഷണ സംഘത്തോട് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചട്ടുണ്ട്. പരിശോധനയ്ക്ക് പിന്നാലെയായിരുന്നു കോടതിയില്‍ വാദം തുടങ്ങിയത്.
ദിലീപും പ്രതികളും ഉപയോഗിച്ച പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. പ്രോസിക്യൂഷന് കോടതിയില്‍ നല്കിയ പട്ടികയിലെ ഒന്നാം നമ്പര്‍ ഫോണ്‍ പഴയതാണെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ 2021 ജനുവരി മുതല്‍ ആഗറ്റ് 30 വരെ ഫോണ്‍ സജീവമായിരുന്നു 2000 ല്‍ അധികം കോളുകള്‍ ഫോണില്‍ നിന്ന് വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. പ്രതിക്ക് പ്രത്യേക പരിഗണന നല്‍കുന്നെന്ന് ആക്ഷേപമുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.
Also Read-
Dileep Case | ദിലീപിനെതിരായ ഗൂഢാലോചനാക്കേസ്; കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന
കേസില്‍ വാദം കേട്ട ശേഷം ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വൈകിട്ടോടെ ഹൈക്കോടതി ഉദ്യോഗസ്ഥര്‍ ഫോണുകള്‍ ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ പ്രതികള്‍ കോടതിക്ക് നല്‍കണം. രജിസ്ട്രാര്‍ ജനറല്‍ കൈമാറുന്ന ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കണോയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച ഉച്ചക്ക് 1.45 ന് പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.