HOME » NEWS » Kerala » THE ADMINISTRATOR IS TRYING TO IMPLEMENT THE SANGH PARIVAR AGENDA BY SUBVERTING THE LIVES OF THE PEOPLE OF LAKSHADWEEP SAID BY AK SHASHINDRAN

ലക്ഷദ്വീപിലെ ജനജീവിതത്തെ അട്ടിമറിച്ച് സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നു; എ കെ ശശീന്ദ്രന്‍

സംസ്‌കാര സവിശേഷതകളെ സംരക്ഷിക്കുന്നതിനായി ലക്ഷദ്വീപിലെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം ന്യായമാണെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 25, 2021, 9:23 PM IST
ലക്ഷദ്വീപിലെ  ജനജീവിതത്തെ അട്ടിമറിച്ച് സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രമിക്കുന്നു; എ കെ ശശീന്ദ്രന്‍
മന്ത്രി എ.കെ ശശീന്ദ്രൻ
  • Share this:
തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങളുടെ സാധരണഗതിയിലുള്ള ജീവിതത്തെ അട്ടിമറിച്ചുകൊണ്ട് സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള വേദിയാക്കി മാറ്റാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോട് കൂടി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

അഡ്മിനിസ്‌ട്രേറ്റര്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്‌കാരങ്ങള്‍ മരവിപ്പിച്ച് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നാണ് ലക്ഷദ്വീപിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സംസ്‌കാര സവിശേഷതകളെ സംരക്ഷിക്കുന്നതിനായി ലക്ഷദ്വീപിലെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം ന്യായമാണെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എ കെ ശശീന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണഗതിയിലുള്ള ജീവിതത്തെ അട്ടിമറിച്ചു കൊണ്ട് സംഘപരിവാറിന്റെ പ്രത്യേക അജണ്ടകള്‍ നടപ്പിലാക്കുന്നതിനുള്ള വേദിയാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയോട് കൂടി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

വികസന സാധ്യതകളുടെ പൊലിമ പ്രഖാപിച്ചു കൊണ്ട് ആ ദ്വീപിന്റെ ജനവാസമാകെ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തി കൊണ്ടിരിക്കുന്നത്. ഈ ശ്രമങ്ങള്‍ ലക്ഷദ്വീപിനെ ഇല്ലായ്മ ചെയ്യാനെ സഹായകമാവു. അടിയന്തരമായി അഡ്മിനിസ്‌ട്രേറ്റര്‍ ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ മരവിപ്പിക്കുകയും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കുകയും ചെയ്യണമെന്നാണ് ലക്ഷദ്വീപിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

അവരുടെ സംസ്‌ക്കാര സവിശേഷതകളെ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രക്ഷോഭം ന്യായമാണ്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ മനസ്സിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Published by: Jayesh Krishnan
First published: May 25, 2021, 9:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories