നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'അലനെയും താഹയെയും കേൾക്കാതെ നടപടിയുണ്ടാവില്ല'; CPM ജില്ലാ നേതൃത്വത്തിന്റെ ഉറപ്പ് പാഴ് വാക്കായി 

    'അലനെയും താഹയെയും കേൾക്കാതെ നടപടിയുണ്ടാവില്ല'; CPM ജില്ലാ നേതൃത്വത്തിന്റെ ഉറപ്പ് പാഴ് വാക്കായി 

    അലനും താഹയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി സിപിഎമ്മിനെ ഉപയോഗിച്ചെന്നാണ് അന്വേഷണകമ്മീഷന്‍റെ കണ്ടെത്തല്‍

    അലൻ ഷുഹൈബ്, താഹ ഫസൽ

    അലൻ ഷുഹൈബ്, താഹ ഫസൽ

    • Share this:
    കോഴിക്കോട്: അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ ശരിവെക്കുകയാണ് നടപടിയിലൂടെ സിപിഎം സംസ്ഥാന നേതൃത്വം. ഇരുവരില്‍ നിന്നും മൊഴിയെടുക്കാതെ നടപടിയുണ്ടാവില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നെങ്കിലും അത് പാലിക്കാതയാണ് നടപടി.

    അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം മുതല്‍ ഉറച്ചുനില്‍ക്കുകയായിരുന്നെങ്കിലും സിപിഎം കോഴിക്കോട് ജില്ലാ ഘടകത്തിന് ആ അഭിപ്രായമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യമാണെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറയുകയും ചെയ്തു. അലനെയും താഹയെയും കേള്‍ക്കാതെ നടപടിയുണ്ടാവില്ലെന്നും പരിശോധനകള്‍ പൂര്‍ത്തിയാവും വരെ അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞ് ഒരു മാസം തികയും മുന്‍പാണ് അവരെ ഒരു മാസം മുന്‍പേ പുറത്താക്കിയെന്നുള്ള സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന.

    Also read: അലനും താഹയും മാവോയിസ്റ്റുകൾ തന്നെ; പാര്‍ട്ടിയിൽ നിന്ന് ഒരു മാസം മുൻപ് പുറത്താക്കി

    പന്തീരാങ്കാവ് കേസില്‍ മുഖ്യമന്ത്രിയുടേതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് ജില്ലാ സെക്രട്ടറി സ്വീകരിച്ചത് പാർട്ടിക്കുളിൽ ചർച്ചയായിരുന്നു. അലന്‍ ഷുഹൈബിന്‍റെ ബ്രാഞ്ചിലടക്കം ആഭ്യന്തരവകുപ്പിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ പൊലീസിനൊപ്പം മുഖ്യമന്ത്രി ഉറച്ചു നിന്നതോടെ പാര്‍ട്ടി അന്വേഷണകമ്മീഷന് അലന്‍റെയും താഹയുടെയും മൊഴിയെടുക്കാതെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കേണ്ടി വന്നു. ഫെബ്രുവരി ആദ്യം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് നടപടിക്ക് അംഗീകാരവും നല്‍കി.

    അലനും താഹയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയായി സിപിഎമ്മിനെ ഉപയോഗിച്ചെന്നാണ് അന്വേഷണകമ്മീഷന്‍റെ കണ്ടെത്തല്‍. നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ നിന്ന് പാര്‍ട്ടി പ്രാദേശിക ഘടകം പിൻവാങ്ങിയിട്ടുണ്ട്. അടുത്ത ദിവസം മുതല്‍ ലോക്കല്‍ കമ്മിറ്റി ജനറല്‍ ബോഡികളില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങും. പക്ഷേ അലനെയും താഹയെയും കേൾക്കാതെയുള്ള നടപടി ശരിയായില്ലെന്ന് ഇരുവരുടെയും കുടുംബങ്ങൾക്കൊപ്പം താഴെത്തട്ടിലെ പാർട്ടി പ്രവർത്തകരും പറയുന്നുണ്ട്. അടുത്ത ദിവസം മുതല്‍ ലോക്കല്‍ കമ്മിറ്റി ജനറല്‍ ബോഡികളില്‍  ഇരുവർക്കുമെതിരായി നടപടി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങുമ്പോൾ ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഒപ്പം ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും വാക്കുകളിലെ പൊരുത്തക്കേട് കീഴ്ഘടകങ്ങളില്‍ ചര്‍ച്ചയാവും.
    Published by:user_49
    First published:
    )}