നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala | ഗ്രാമീണ മേഖലയിൽ സംസ്ഥാനത്തെ ശരാശരി വേതനം 706.5; ദേശീയ ശരാശരി 309.9 രൂപ മാത്രം

  Kerala | ഗ്രാമീണ മേഖലയിൽ സംസ്ഥാനത്തെ ശരാശരി വേതനം 706.5; ദേശീയ ശരാശരി 309.9 രൂപ മാത്രം

  ഗ്രാമീണ മേഖലയിലെ വേതന നിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുകളിലാണെന്നത് അഭിമാനികരമായ കാര്യമാണെന്ന് മുഖ്യമന്ത്രി

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: ഗ്രാമീണ മേഖലയിൽ കേരളത്തിൽ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2020-21 എന്ന പഠന റിപ്പോർട്ടിലാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ വേതനത്തിൻ്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

   മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   ഗ്രാമീണ മേഖലയിൽ കേരളത്തിൽ ലഭ്യമാകുന്ന ശരാശരി വേതനം ദേശീയ ശരാശരിയുടെ ഇരട്ടിയിലുമധികം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിറ്റിക്സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്സ് 2020-21 എന്ന പഠന റിപ്പോർട്ടിലാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ വേതനത്തിൻ്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

   റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ഗ്രാമീണ മേഖയിലെ കർഷക തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം 706.5 രൂപയാണ്. ദേശീയ ശരാശരി 309.9 രൂപയും. കാർഷികേതര തൊഴിലാളികൾക്ക് കേരളത്തിൽ ശരാശരി 677.6 രൂപ വേതനം ലഭിക്കുമ്പോൾ ദേശീയതലത്തിൽ അത് 315.3 രൂപയാണ്. ഗ്രാമീണ മേഖലയിൽ നിർമ്മാണ തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസ വേതനം ദേശീയ തലത്തിൽ 362.2 രൂപയാണെന്നിരിക്കെ, സംസ്ഥാനത്ത് ഇത് 829.7 രൂപയാണ്.

   ഗ്രാമീണ മേഖലയിലെ വേതന നിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ ഏറെ മുകളിലാണെന്നത് അഭിമാനികരമായ കാര്യമാണ്. നീണ്ടകാലത്തെ തൊഴിലാളിവർഗ മുന്നേറ്റത്തിൻ്റെ ചരിത്രം ഈ നേട്ടത്തിനു പുറകിലുണ്ട്. ന്യായമായ വേതനം തൊഴിലാളികളുടെ അവകാശമാണ്. ആ അവകാശം സംരക്ഷിക്കുന്നതിനു വേണ്ട പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകും.

   'കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതല്ല, നല്ല രീതിയില്‍ ജീവിക്കാനാണ് പഠിക്കേണ്ടത്'; മുഖ്യമന്ത്രി പിണറായി വിജയന്‍

   കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്നതല്ല നല്ല രീതിയില്‍ ജീവിക്കാനാണ് പഠിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(CM Pinarayi Vijayan). കേരള ബാങ്ക്(Kerala Bank) ആവിഷ്‌കരിച്ച വിദ്യാനിധി പദ്ധതിയുട ഉദ്ഘാടനവേളയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാനിധി സംഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

   കേരളത്തില്‍ പലരുടെയും ചിന്ത സമ്പാദ്യത്തെ കുറിച്ചാണെന്നും അങ്ങനെ ജീവിക്കാന്‍ മറന്നുപോയ ചിലരുണ്ട് ഇത് അപകടകരമായ അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളില്‍ അമിതമായ സമ്പാദ്യബോധം ഉണ്ടാകാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

   ഏഴുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് വിദ്യാനിധി പദ്ധതി. പദ്ധതിയില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയില്‍ മുന്‍ഗണന നല്‍കും.

   സംസ്ഥാനത്ത് ഒമിക്രോണിനെതിരെ ജാഗ്രത കര്‍ശനമാക്കും; നിയന്ത്രണങ്ങളില്‍ ഇളവുകളില്ല

   ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാവില്ല. ഒമിക്രോണിനെതിരെ ജാഗ്രത കര്‍ശനമാക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.

   Also Read-R Hari Kumar | നാവികസേനയെ നയിക്കാന്‍ തിരുവനന്തപുരം സ്വദേശി; ആര്‍ ഹരികുമാര്‍ ചുമതലയേറ്റു

   അതേസമയം വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ കൊവിഡ് ചികിത്സ നല്‍കേണ്ടെന്നും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വാക്‌സീന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തിലെത്താന്‍ ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}