ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ;പിഴ10000 രൂപ മുതൽ 50000 രൂപ വരെ
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ;പിഴ10000 രൂപ മുതൽ 50000 രൂപ വരെ
നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് അധികൃതർ
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കു ഏർപ്പെടുത്തിയ നിരോധനം ഇന്നു മുതൽ പ്രാബല്യത്തില്‍ വരും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിരോധന ഉത്തരവുകള്‍ പ്രകാരമുള്ള ഒറ്റത്തവണ ഉപയോഗത്തിലുളള നിശ്ചിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് നിരോധിച്ചത്. നിരോധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ 2020 ജനുവരി, ഫെബ്രുവരി, മേയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധനത്തിന്റെ പരിധിയില്‍ വരും. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിസ്വീകരിക്കും. പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, ഗ്ലാസുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങി 75 മൈക്രോണില്‍ താഴെയുള്ള ഒറ്റത്തവണ ഉപയോഗമുള്ള വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ളത്.
നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഇവ
പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ബയോ കെമിക്കല്‍ മാലിന്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഒഴികെയുള്ള ഗാര്‍ബേജ് ബാഗുകള്‍, പ്ലാസ്റ്റിക് മേശവിരിപ്പുകള്‍, 500 എം.എല്ലില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, പ്ലാസ്റ്റിക് സ്റ്റിക് ഉപയോഗിച്ചുള്ള ഇയര്‍ ബഡ്, ബലൂണ്‍ സ്റ്റിക്, പ്ലാസ്റ്റിക് കൊടികള്‍, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്, അലങ്കാരത്തിനുപയോഗിക്കുന്ന തെര്‍മോക്കോള്‍ ഉല്പന്നങ്ങള്, പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ഫോര്‍ക്, പ്ലാസ്റ്റിക് സ്പൂണ്‍, പ്ലാസ്റ്റിക് കത്തി, ട്രേ, മിഠായി ബോക്സുകള്‍ പൊതിയാനുള്ള പാക്കിങ് ഫിലിമുകള്‍, ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിനു പുറത്തുള്ള പ്ലാസ്റ്റിക് കവര്‍, പ്ലാസ്റ്റിക്/പി.വി.സി. ബാനര്‍, കാപ്പിയും ചായയും മറ്റും ഇളക്കാനുള്ള പ്ലാസ്റ്റിക് സ്റ്റിക്
തുടക്കത്തിൽ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് ശക്തമായ പരിശോധനകളും നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗങ്ങള്‍ വഴിയാണ് ഇത് നടപ്പാക്കുന്നത്. ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശുചിത്വമിഷന് അധികൃതർ വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗത്തിന് പുറമേ കച്ചവട കേന്ദ്രങ്ങളിലും മറ്റുമുള്ള പരിശോധനയ്ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ചേര്‍ത്ത് പ്രത്യേക സ്ക്വാഡുകളും രൂപീകരിക്കുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്തുകളും നഗരസഭകളും പൊതുസ്ഥലങ്ങളില്‍ പാവകളി ഉള്‍പ്പടെയുള്ള ബോധവല്‍ക്കരണ മാര്‍ഗങ്ങള്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ഏതൊക്കെ വസ്തുക്കള്‍ക്കാണ് നിരോധനം ബാധകമാകുന്നതെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളും നോട്ടീസുകളും വിതരണം ചെയ്യുന്നുമുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.