നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bev Q App | കാത്തിരിപ്പ് നീളില്ല; ബെവ് ക്യൂ ആപ്പ് വൈകാതെ പ്ലേ സ്റ്റോറിലെത്തും

    Bev Q App | കാത്തിരിപ്പ് നീളില്ല; ബെവ് ക്യൂ ആപ്പ് വൈകാതെ പ്ലേ സ്റ്റോറിലെത്തും

    ആദ്യഘട്ടത്തിൽ ഉപഭോക്കാക്കളല്ലാത്തവരും ആപ് സന്ദർശിക്കാനുള്ള സാധ്യതയാണ് സർക്കാരും കമ്പനിയും കാണുന്നത്

    bevco

    bevco

    • Share this:
    തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള മൊബൈൽ ആപ്പ് "ബെവ് ക്യൂ" വെകാതെ ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ് ലോഡ്  ചെയ്തേക്കും.  സുരക്ഷാ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകുമിത്.  കേന്ദ്ര ഏജൻസിക്കാണ് സുരക്ഷാ പരിശോധനാ ചുമതല. ആപ്പ് സജ്ജമാക്കി ഈയാഴ്ച തന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമങ്ങളാണ് ഊർജിതമായി തുടരുന്നത്.

    സുരക്ഷാ പരിശോധന എന്ന നിർണായകഘട്ടത്തിലാണ് ബെവ് ക്യൂ ആപ്പ് ഇപ്പോൾ. സെക്യൂരിറ്റി ടെസ്റ്റ്, ലോഡ് ടെസ്റ്റ്, വര്‍ണറബിളിറ്റി ടെസ്റ്റ് ഈ മൂന്നു ഘട്ടങ്ങളാണ് കടക്കേണ്ടത്. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം അഥവാ സെർട്ട് എന്ന കേന്ദ്ര ഏജൻസിയുടെ മേൽനോട്ടത്തിലാണ് സുരക്ഷാ പരിശോധന.

    രണ്ടു സ്ഥാപനങ്ങൾക്കാണ് സുരക്ഷാ പരിശോധനയ്ക്ക് സെർട്ട് അനുമതി നൽകിയിട്ടുള്ളത്. അതിലൊരു സ്ഥാപനമാണ് ബെവ് ക്യൂ ആപ്പിന്റെ സുരക്ഷാ പരിശോധന നടത്തുന്നത്. ഇതു വിജയിച്ചാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ് ലോഡ് ചെയ്യും. ഗൂഗിളിന്റെ അനുമതി ലഭിക്കാൻ സാധാരണനിലയിൽ  24 മുതൽ 36 മണിക്കൂറെടുക്കും. എന്നാൽ സർക്കാർ ഏജൻസിക്കു വേണ്ടിയുള്ള ആപ്പായതിനാൽ അനുമതി വേഗം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

    നിയമവിരുദ്ധമായ കാര്യങ്ങൾക്ക് ആപ് ഉപയോഗിക്കുമോ, ഡേറ്റ ശേഖരിക്കുന്ന രീതി, ഇതിനു കമ്പനിക്കുള്ള ശേഷി തുടങ്ങിയ കാര്യങ്ങളാകും ഈ ഘട്ടത്തിൽ പരിശോധിക്കപ്പെടുക. ആപ്പിന്റെ സെർവർ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. 35 ലക്ഷം പേർ ഒരേസമയം ഉപയോഗിച്ചാലും തകരാറുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
    TRENDING:Bev Q App| നാളെ നാളെ... നീളെ നീളെ...! ഈ ആപ്പ് ഇനി എന്ന് റെഡിയാകും? [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
    എങ്കിലും ആദ്യഘട്ടത്തിൽ ഉപഭോക്കാക്കളല്ലാത്തവരും ആപ് സന്ദർശിക്കാനുള്ള സാധ്യതയാണ് സർക്കാരും കമ്പനിയും കാണുന്നത്. അതിനാലാണ് സെർവർ ശക്തിപ്പെടുത്തുന്നത്.

    സജ്ജരായിരിക്കണമെന്ന സന്ദേശമാണ് ആപ് തയാറാക്കിയ ഫെയർകോഡ് സ്റ്റാർട് അപിന് സർക്കാർ നൽകിയിരിക്കുന്നത്. ഈയാഴ്ചതന്നെ മദ്യവിതരണം ആരംഭിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകിയാൽ ഇത് അടുത്ത ആഴ്ചയിലേക്കു മാറാനും സാധ്യതയുണ്ട്.
    First published:
    )}