കോട്ടയം: ആകെയുള്ള 28 സീറ്റുകളിൽ 14 സീറ്റുകളിൽ വിജയിച്ച് യു ഡി എഫ് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ ഭരണം ഉറപ്പിച്ചു. എസ് ഡി പി ഐയ്ക്ക് ഇവിടെ അഞ്ചു സീറ്റുകൾ ലഭിച്ചു. എൽ ഡി എഫിന് ഒൻപതു സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ഈരാറ്റുപേട്ടയിൽ ഒരു വാർഡിൽ മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥിയായ പി ആർ
സജീവ് കുമാറിന് ഒരു വോട്ടും ലഭിച്ചില്ല.
നാലാം വാർഡിൽ സ്ഥാനാർത്ഥി ആയിരുന്നെങ്കിലും സജീവന്റെ വോട്ട് നാലാം വാർഡിൽ അല്ലായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നാല് ചെയർമാൻമാരാണ് ഉണ്ടായത്. യു ഡി എഫിന് കഴിഞ്ഞതവണ 11 സീറ്റുകൾ ആയിരുന്നു ലഭിച്ചത്. എന്നാൽ, ഇത്തവണ 14 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തി.
You may also like:Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]
ഇത്തവണ സുസ്ഥിര ഭരണം ഉയർത്തിക്കാട്ടി ആയിരുന്നു യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ എൽ ഡി എഫിന് നേട്ടമുണ്ടാക്കാൻ മുന്നിൽ നിന്ന പി സി ജോർജ് ഇത്തവണ ഒരു വാർഡിൽ മാത്രമായിരുന്നു സ്ഥാനാർത്ഥിയെ നിർത്തിയത്.
ഇത്തവണ ഏറ്റവും കുറഞ്ഞത് 18 സീറ്റെങ്കിലും കിട്ടുമെന്ന് ആയിരുന്നു യു ഡി എഫ് പ്രതീക്ഷിച്ചത്. എന്നാൽ, 14 സീറ്റ് നേടാനേ യു ഡി എഫിന് കഴിഞ്ഞുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.