കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിനിടെ കാമുകനൊപ്പം ഒളിച്ചോടിയ സ്ഥാനാർത്ഥിക്ക് തോൽവി. തെരഞ്ഞെടുപ്പ്
പ്രചരണത്തിനിടെ ഒളിച്ചോടിയ സ്ഥാനാർത്ഥിയായ ആതിരയ്ക്ക് ആകെ ലഭിച്ചത് 38 വോട്ടുകൾ മാത്രമായിരുന്നു. എൻ
ഡി എ സ്ഥാനാർത്ഥി ആയിട്ടായിരുന്നു ആതിര മത്സരിച്ചത്.
ഇവിടെ സി പി എമ്മിലെ രേഷ്മ സജീവൻ ആണ് വിജയിച്ചത്. 706 വോട്ടുകൾ നേടി ആയിരുന്നു രേഷ്മ സജീവൻ വിജയിച്ചത്. കോൺഗ്രസിലെ കല്ലായി മഹിജ 212 വോട്ടുകൾ നേടി.
You may also like:Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]കാസര്‍കോട് ബേഡകത്തുള്ള കാമുകനൊപ്പം ആയിരുന്നു എൻ ഡി എ സ്ഥാനാർത്ഥി ആയ സി. ആതിര ഒളിച്ചോടിയത്. ഇവർ പിന്നീട് വിവാഹിതരാകുകയും ചെയ്തു. ഒളിച്ചോടി ബേഡകത്തെത്തിയ ഇരുവരും പൊലീസില്‍ ഹാജരായ ശേഷം അരിച്ചെപ്പ് ക്ഷേത്രത്തിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരാകുകയും ചെയ്തിരുന്നു.
യുവതിയുടെ ഭര്‍ത്താവ് മാലൂര്‍ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ബി ജെ പി സ്ഥാനാര്‍ഥി ആയി മത്സരിച്ചിരുന്നു. മന്നൂർ ധനേഷ് നിവാസിൽ ധനേഷിന്റെ ഭാര്യയായിരുന്നു ആതിര. അതേസമയം, തെരഞ്ഞെടുപ്പിൽ ആതിരയുടെ ഭർത്താവ് ധനേഷും പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചരണത്തിരക്കുകൾക്ക് ഇടയിൽ ആയിരുന്നു ഒളിച്ചോട്ടം. ചില രേഖകൾ എടുക്കാൻ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആതിര മുങ്ങിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആതിര കാമുകനൊപ്പം ഒളിച്ചോടിയെന്ന വിവരം പുറത്ത് അറിയുകയായിരുന്നു.
ഗൾഫിൽ ആയിരുന്ന കാമുകൻ തെരഞ്ഞെടുപ്പ് പ്രചരണ നാളുകളിൽ ആയിരുന്നു നാട്ടിലെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്ന് പിതാവ് പരാതി നൽകുകയും പേരാവൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.