• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ ധർമ്മടത്ത് കപ്പൽ കെട്ടിവലിക്കാൻ എത്തിയ ബോട്ടിന് തീപിടിച്ചു; ഒരാൾക്ക് പൊള്ളലേറ്റു

കണ്ണൂർ ധർമ്മടത്ത് കപ്പൽ കെട്ടിവലിക്കാൻ എത്തിയ ബോട്ടിന് തീപിടിച്ചു; ഒരാൾക്ക് പൊള്ളലേറ്റു

കപ്പൽ കെട്ടിവലിക്കാനായി എത്തിയ രണ്ടു ബോട്ടുകളിൽ ഒന്നിനാണ് തീപിടിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പടെ ഒൻപത് പേരാണ് 2 ബോട്ടുകളിലായി ഉണ്ടായിരുന്നത്.

boat fire

boat fire

  • Share this:
    കണ്ണൂർ: ധർമ്മടം കടൽതീരത്തിനടുത്ത് മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ കെട്ടിവലിക്കാൻ എത്തിയ ബോട്ടിന് തീപിടിച്ചു. ഇന്നലെ രാത്രിയാണ് അപകടം. യന്ത്ര തകരാറു സംഭവിച്ചതാണ് തീപിടിക്കാൻ കാരണമെന്നാണ് സൂചന. പൊള്ളലേറ്റ കൊല്ലം സ്വദേശിച്ചി പാപ്പച്ചനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കടലിൽ നിന്നും നൂറു മീറ്ററോളം അകലെയാണ് ബോട്ടിന് തീപിടിച്ചത്. സംഭവമറിഞ്ഞു തലശ്ശേരി അഗ്നി ശമനസേന സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കപ്പൽ കെട്ടിവലിക്കാനായി എത്തിയ രണ്ടു ബോട്ടുകളിൽ ഒന്നിനാണ് തീപിടിച്ചത്. ഒരു ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പടെ ഒൻപത് പേരാണ് 2 ബോട്ടുകളിലായി ഉണ്ടായിരുന്നത്.

    കഴിഞ്ഞ ആഗസ്റ്റ് 8 നായിരുന്നു മാലിദ്വീപിൽ നിന്നും കണ്ണൂർ അഴീക്കലിലേക്കുള്ള യാത്രക്കിടയിൽ നിയന്ത്രണം വിട്ട് കപ്പൽ ധർമ്മടം തീരത്തെത്തുന്നത്. മണൽതിട്ടയിൽ കുടുങ്ങിയ കപ്പൽ നീക്കം ചെയ്യാൻ അഴീക്കൽ സിൽക്കിൽ നിന്നാണ് രണ്ട് ബോട്ടുകളും എത്തിച്ചത്. കപ്പൽ ബോട്ടുകളുപയോഗിച്ചു കെട്ടിവലിച്ചു നീക്കാനുള്ള ശ്രമത്തിനിടെയാണ് ഒരു ബോട്ടിന് തീ പിടിക്കുന്നത്.
    Published by:Anuraj GR
    First published: