HOME /NEWS /Kerala / Kokkayar| കൊക്കയാറിൽ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത് പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍

Kokkayar| കൊക്കയാറിൽ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത് പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍

ഇടുക്കി കൊക്കയാറിൽ രക്ഷാപ്രവർത്തനം തുടരുന്നു

ഇടുക്കി കൊക്കയാറിൽ രക്ഷാപ്രവർത്തനം തുടരുന്നു

അംന, അഫ്സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്

  • Share this:

    തൊടുപുഴ: ഇടുക്കി (Idukki) ജില്ലയിലെ കൊക്കയാർ (Kokkayar) പഞ്ചായത്തിൽ ഉരുൾപൊട്ടൽ (Landslide) നടന്ന സ്ഥലത്തെ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അംന, അഫ്സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്.

    മണിമലയാറ്റിൽ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട് കാണാതായ ആൻസി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

    Also Read- Kerala Rains | മഴക്കെടുതി: നാശനഷ്ടം കണക്കാക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി വി.എന്‍ വാസവന്‍

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കാഞ്ഞിരപ്പള്ളി സ്വദേശി സിയാദിന്റെ അഞ്ചംഗ കുടുംബം ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം കൊക്കയാറിലെത്തിയത്. ബന്ധുവീട്ടിൽ തങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. സിയാദും അവിടെയുണ്ടായിരുന്നതാണ്. എന്നാൽ പിതാവിന് ഹൃദയാഘാതമുണ്ടായതായി അറിഞ്ഞതോടെ സിയാദ് ഇവിടെ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയി.

    Also Read- Kerala Rains Live Update| സംസ്ഥാനത്ത് മരണം 20 ആയി; കോട്ടയം ജില്ലയിൽ 13 മരണം

    ശനിയാഴ്ച ഉച്ചയ്ക്ക് സിയാദിന്റെ സഹോദരൻ ഇവരോട് ഫോണിൽ സംസാരിക്കവെ പെട്ടെന്ന് നിലവിളി കേൾക്കുകയും ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുകയായിരുന്നു. ഉരുൾപൊട്ടലിൽ കുടുംബമൊന്നാകെ ഒഴുകിപോയെന്ന് സിയാദ് അറിയുന്നത് പിന്നെയും കുറച്ചുകഴിഞ്ഞാണ്. ദുരന്തസ്ഥലത്തെത്തിയ സിയാദ് ഉറ്റവർ ജീവനോടെ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന കാഴ്ച കരളലയിക്കുന്നതാണ്.

    സിയാദിന്റെ ഭാര്യ ഫൗസിയ, മക്കളായ അമീൻ സിയാദ്, അമ്ന സിയാദ്, സഹോദരിയുടെ മക്കളായ അഖ്സാന, അഖിയാൻ എന്നിവരെയാണ് ഉരുൾപൊട്ടൽ കവർന്നത്. ഇന്നലെ പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്കാർക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് നാല് പൊക്കത്തിൽ വെള്ളമായിരുന്നു, സമീപത്തുള്ള പലരും തോട്ടങ്ങൾ ചാടിയാണ് ഇവിടേക്ക് വന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥാ കാരണം രക്ഷാപ്രവർത്തനം ഫലപ്രദമായി നടത്താൻ കഴിഞ്ഞിരുന്നില്ല.

    First published:

    Tags: Kerala flood, Kerala rain, Kokkayar landslide, Koottickal landslide, Rain in kerala