• HOME
 • »
 • NEWS
 • »
 • kerala
 • »
 • Death | ആലുവയിൽ കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം പെരിയാറിൽ

Death | ആലുവയിൽ കാണാതായ പത്താംക്ലാസുകാരിയുടെ മൃതദേഹം പെരിയാറിൽ

നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

class10-girl-death

class10-girl-death

 • Last Updated :
 • Share this:
  കൊച്ചി: ആലുവയില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പെരിയാറിൽനിന്ന് ലഭിച്ചു. അടുവാതുരുത്ത് ആലുങ്കല്‍പറമ്ബില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ നന്ദനയെ കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

  ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. തുടർന്ന് നടത്തിയ പരിശോധനയിൽ പുഴയുടെ തീരത്ത് സ്‌കൂള്‍ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാര്‍ഥിനി പെരിയാറില്‍ വീണിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ.ഇ.എം.എച്ച്‌ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നന്ദന.

  വിദ്യാർത്ഥിനികളുടെ നഗ്നചിത്രമെടുത്ത ഫോൺ പരിശോധന നടത്താതെ കൈമാറി: ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

  പെൺകുട്ടികളുടെ നഗ്നചിത്രമെടുത്ത കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പാലാ ഡിവൈഎസ്പി(Dysp) ഷാജു ജോസിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്.

  ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. പ്രതി ചിത്രമെടുക്കാൻ ഉപയോഗിച്ച ഫോൺ ഫോറൻസിക് പരിശോധന കൂടാതെ പ്രതിക്ക് വിട്ടുനൽകിയെന്നതാണ്   ഷാജു ജോസിനെതിരെ ലഭിച്ച പരാതി.

  Also Read- പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി

  ഷാജു ജോസിന്റെ നിരുത്തരവാദപരവും അംഗീകരിക്കാൻ കഴിയാത്തതുമായ നടപടിയെന്ന് വകുപ്പ് തല അന്വേഷണത്തിനുള്ള ഉത്തരവിൽ പറയുന്നുണ്ട്.

  2019-ൽ  മണിമലയിൽ സിഐയായിരുന്ന കാലത്തായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ നടപടി കാരണം കേസിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് പോലും ചുമത്താന്‍ സാധിച്ചിരുന്നില്ല.

  വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോണ്‍ നിര്‍ബന്ധമാക്കി ഉത്തരവ്

  വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ(Phone) സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്(Education Department). കാര്യങ്ങൾ അറിയാനായി സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ(Minister of Education) നിർദേശ പ്രകാരം പരിശോധന നടത്തിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.

  പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടി സ്വീകരിക്കണം. അത് സാധ്യമല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷൻ എടുക്കണം.

  ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കോളുകൾ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാർക്ക് ചുമതല ഉത്തരവ് വഴി നൽകണം. ടെലിഫോൺ വഴി പരാതി ലഭിക്കുകയാണെങ്കിൽ അത് കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം. തുടർ നടപടി രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയിൽ ബന്ധപ്പെട്ട അധികാരികൾ ഈ രജിസ്റ്റർ നിർബന്ധമായും പരിശോധിക്കണം.

  അതാത് കാര്യാലയങ്ങളിൽ നിന്നും അയക്കുന്ന കത്തിടപാടുകളിൽ കാര്യാലയത്തിന്റെ ഫോൺ നമ്പർ, ഔദ്യോഗിക ഇ-മെയിൽ ഐ.ഡി. എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. സ്കൂൾ ഓഫീസിലേക്ക് വരുന്ന ഫോൺ കോളുകൾക്ക് കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകണം.ഇക്കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് സ്ഥാപനങ്ങളുടെ മേൽനോട്ട ചുമതലയുള്ള ജില്ലാ - ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലെ സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ ബന്ധപ്പെട്ട ഓഫീസ് മേധാവികൾ ചുമതലപ്പെടുത്തേണ്ടതാണ്.
  Published by:Anuraj GR
  First published: