• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned | സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Drowned | സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ വിരുന്ന് എത്തിയതായിരുന്നു അപർണ്ണ. വീടിന് സമീപത്തെ കല്ലടയാറ്റിൻകടവിലാണ് അപകടം ഉണ്ടായത്...

Aparna_Drowned

Aparna_Drowned

  • Share this:
    കൊല്ലം: സെൽഫി എടുക്കുന്നതിനിടെ കല്ലടയാറ്റിൽ വീണ് കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിനി അപർണയുടെ മൃതദേഹം കണ്ടെത്തി. പട്ടാഴി പൂക്കുന്നിൽ എന്ന സ്ഥലത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് പത്തനാപുരം വെള്ളാരമൺ കടവിൽ ആണ് പെൺകുട്ടി ഒഴുക്കിൽപ്പെട്ട് കാണാതാകുന്നത്. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ വിദ്യാർത്ഥിയാണ് അപർണ

    സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ വിരുന്ന് എത്തിയതായിരുന്നു അപർണ്ണ. അനുഗ്രഹയും സഹോദരൻ ഏഴാംക്ലാസ് വിദ്യാർത്ഥി അഭിനവും ഒന്നിച്ച് കല്ലടയാറിന്‍റെ തീരത്ത് സെൽഫി എടുക്കുന്നതിനിടെ അഭിനവ് ഒഴുക്കിൽപ്പെട്ടു. അപർണയും അനുഗ്രഹയും ചേർന്ന് അഭിനവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കിൽ പെടുകയായിരുന്നു. അനുഗ്രഹയെയും അഭിനവിനെയും നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ അപർണയെ രക്ഷിക്കാനായില്ല.

    ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കഴിഞ്ഞദിവസം ശക്തമായ തിരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കും മഴയും തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. വൈകിട്ട് അവസാനിപ്പിച്ച് തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു. തുടർന്നാണ് പട്ടാഴി പൂക്കുന്ന് എന്ന സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തുന്നത്.

    Rabies | വളര്‍ത്തുനായയുടെ നഖംപോറി; പേവിഷ ബാധയേറ്റ് ഒന്‍പതു വയസ്സുകാരന്‍ മരിച്ചു

    പേവിഷബാധയേറ്റ്(Rabies) ചികിത്സയിലായിരുന്ന ഒന്‍പതു വയസ്സുകാരന്‍ മരിച്ചു(Death). പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ജിഷ-സുഹൈല്‍ ദമ്പതിമാരുടെ മകന്‍ ഫൈസലാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ഒരുമാസം മുന്‍പ് വളര്‍ത്തു നായയുടെ നഖംകൊണ്ട് കൈത്തണ്ടയില്‍ പോറലേറ്റിരുന്നു. എന്നാല്‍ ഇത് കാര്യമാക്കാതെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

    ഇതിനിടയില്‍ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു. എന്നാല്‍ ഫൈസലിന്റേത് ചെറിയ പോറല്‍മാത്രമായതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയില്ല. വേനലവധിയായതിനാല്‍ രണ്ടുമാസത്തോളം അച്ഛന്‍ സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസല്‍. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മയുടെ വീട്ടില്‍ തിരിച്ചെത്തിയ ഫൈസല്‍ പനിയും അസ്വസ്ഥതയും പ്രകടമാക്കി.

    ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

    Also Read-West Nile Fever | തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

    ചികിത്സയില്‍ കഴിയവേ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ഇടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ് ഫൈസല്‍. ശനിയാഴ്ച രാവിലെ പോരുവഴിയിലെ കുടുംബവീട്ടിലെത്തിച്ചശേഷം മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടുപോയി. കബറടക്കം അവിടത്തെ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.
    Published by:Anuraj GR
    First published: