നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

  വയനാട്ടില്‍ കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

  കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

  ശിവപാര്‍വണ

  ശിവപാര്‍വണ

  • Share this:
   വയനാട്: മീനങ്ങാടിയില്‍ നിന്ന് കഴിഞ്ഞദിവസം കാണാതായ രണ്ടര വയസ്സുകാരിയുടെ(Two year Old) മൃതദേഹം(Dead Body) പുഴയില്‍ നിന്ന് കണ്ടെത്തി. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി ഷിജുവിന്റെ ധന്യയുടെയും മകള്‍ ശിവപാര്‍വണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയപാതയിലെ കുട്ടിരയന്‍ പാലത്തിന് താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

   കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു കുടുംബം. ഇവിടെ നിന്നാണ് ശിവപാര്‍വണയെ കാണാതായത്.

   വീട്ടിലും പരിസര പ്രദേശങ്ങളിലും ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. നാട്ടുകാരാണ് പുഴക്ക് സമീപത്ത് ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

   കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയില്‍ ശക്തമായ ഒഴുക്കായിരുന്നു. ഷട്ടര്‍ ഭാഗികമായി അടച്ച് ഒഴുക്ക് നിയന്ത്രിച്ചാണ് തിരച്ചില്‍ നടത്തി. ശനിയാഴ്ചത്തെ തിരച്ചിലില്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഞായറാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

   Also Read-കുളിക്കുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി; അവശനിലയിലായ പത്തുവയസ്സുകാരന്‍ മരിച്ചു

   ബൈക്കിന് പിന്നിലിരുന്ന അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു

   ബൈക്കിന് പുറകിലിരുന്ന അമ്മയുടെ(Mother) കൈയില്‍ നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ്(Child) മരിച്ചു(Death). ചൊവ്വാഴ്ച 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന്‍ ആദവ്(3 മാസം) ആണ് മരിച്ചത്.

   ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നു. പനി ബാധിച്ച കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. പരിക്ക് ഗുരുരതരമല്ലാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വിട്ടു.

   Also Read-Online marriage | വരന്‍ ഉക്രൈനില്‍ വധു കേരളത്തില്‍; വേദി ഗൂഗിള്‍ മീറ്റ്; സംസ്ഥാനത്തെ ആദ്യ ഓണ്‍ലൈന്‍ വിവാഹം

   എന്നാല്‍ വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സഹോദരി: ശിഖ
   Published by:Jayesh Krishnan
   First published:
   )}