നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rain | മലവെള്ളപ്പാച്ചിലിൽ കുട്ടിക്കൊമ്പന്റെ ജഡം ഒഴുകിയെത്തി

  Kerala Rain | മലവെള്ളപ്പാച്ചിലിൽ കുട്ടിക്കൊമ്പന്റെ ജഡം ഒഴുകിയെത്തി

  വടം കെട്ടിയാണ് ജഡം കരക്കടുപ്പിച്ചത്.  മലയാറ്റൂർ മഹാഗണി തോട്ടത്തിൽ നിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ആന അപകടത്തിൽ പെട്ടത്.

  Elephant body

  Elephant body

  • Share this:
  തൃശ്ശൂർ: ശക്തമായ അടിയൊഴുക്ക് മൂലം കൊടുങ്ങല്ലൂരിൽ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയിൽ താഴെ പഴക്കമുള്ള ഏകദേശം 20 -25 വയസ്സ് പ്രായം വരുന്ന കുട്ടിക്കൊമ്പന്റെ ജഡമാണ് കാഞ്ഞിരപ്പുഴയിൽ ഒഴുകിയെത്തിയത്.

  വടം കെട്ടിയാണ് ജഡം കരക്കടുപ്പിച്ചത്.  മലയാറ്റൂർ മഹാഗണി തോട്ടത്തിൽ നിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ആന അപകടത്തിൽ പെട്ടത്.


  കാലടിയിൽ വെച്ച് ആനയുടെ ജഡം ദൃശ്യമായതോടെ അവിടം മുതൽ  വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് മാഞ്ഞാലി പുഴ വഴി പറവൂർ ഗോതുരുത്തിലെത്തി അവിടെനിന്ന് കാഞ്ഞിരപ്പുഴയിൽ അടിയുകയായിരുന്നു.
  You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
  വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ചതിന് ശേഷം മാത്രമാണ് സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിക്കുക.
  Published by:Anuraj GR
  First published: