നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പരീക്ഷയ്ക്കുശേഷം മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കിട്ടി; വനിതാ കമ്മീഷൻ കേസെടുക്കും

  പരീക്ഷയ്ക്കുശേഷം മീനച്ചിലാറ്റിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കിട്ടി; വനിതാ കമ്മീഷൻ കേസെടുക്കും

  പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്

  body of missing student was found

  body of missing student was found

  • Share this:
   കോട്ടയം: പാലായില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്‍ അഞ്ജു പി.ഷാജി(20)യുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

   കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തില്‍ പൊങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടത്. അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും കഴിഞ്ഞദിവസം മുതല്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയത്. അതേസമയം, അഞ്ജു കോപ്പിയടിച്ചെന്ന കോളേജ് അധികൃതരുടെ ആരോപണം നിഷേധിച്ച് കുടുംബം രംഗത്തെത്തി.
   TRENDING:'Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്‌| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും [NEWS]Unlock 1.0 Kerala | കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ; മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]വൈദ്യുതി ബിൽ കണ്ട് ഞെട്ടിയോ? അമിതനിരക്കിൽ 'ഷോക്കടിച്ച്' ജനങ്ങൾ [NEWS]
   കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന് ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്.

   അതേസമയം സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം ഇ. എം. രാധയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ഇ.എം.രാധ അറിയിച്ചു.
   First published:
   )}