• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് അഷ്ടമുടിക്കായലിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ മൃതദേഹവും കിട്ടി

കൊല്ലത്ത് അഷ്ടമുടിക്കായലിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ മൃതദേഹവും കിട്ടി

തോട്ടുംകരയിലെ വീട്ടിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ മാറിയാണ് കായൽ. നേരത്തെ കായൽ പരിസരത്ത് താമസിച്ചിരുന്നതിനാൽ ഈ പ്രദേശം യുവതിക്ക് പരിചിതമായിരുന്നു.

News 18

News 18

  • News18
  • Last Updated :
  • Share this:
കൊല്ലം: മൂന്നു വയസുള്ള മകനൊപ്പം അഷ്ടമുടിക്കായലിൽ ചാടിയ രാഖിയുടെ മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെയയും മൃതദേഹം ലഭിച്ചു. വെള്ളിമൺ തോട്ടുംകര സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയാണ് മൂന്നു വയസുള്ള മകൻ ആദിയുമായി അഷ്ടമുടിക്കായലിൽ ചാടിയത്. ഇന്നലെ രാത്രി മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു.

തുടർന്ന് കുണ്ടറ പൊലീസ്  ഇവരെ കാണാതായതിന് കേസെടുത്തു. ഇന്ന് രാവിലെ അഷ്ടമുടിക്കായലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിനു ശേഷമാണ് മൂന്നു വയസ്സുകാരൻ ആദിയുടെ മൃതദേഹം കണ്ടെടുത്തത്. രാഖിക്ക് 23 വയസും മകൻ ആദിക്ക് മൂന്നു വയസുമാണ് പ്രായം.

You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
[NEWS]
വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]

ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യപ്രശ്നം ആത്മഹത്യയിലേക്ക് വഴി വച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസിൽ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കാറുണ്ടായിരുന്നു എന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കായലിൽ ചാടിയ ഭാഗത്തു നിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകൾ കണ്ടെത്തിയിരുന്നു.

തുടർന്ന് പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാഖിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

തോട്ടുംകരയിലെ വീട്ടിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ മാറിയാണ് കായൽ. നേരത്തെ കായൽ പരിസരത്ത് താമസിച്ചിരുന്നതിനാൽ ഈ പ്രദേശം യുവതിക്ക് പരിചിതമായിരുന്നു. മദ്യപാനം അവസാനിപ്പിക്കാൻ പല തവണ രാഖി ഷിജുവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കൂട്ടാക്കിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.



രാഖിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുണ്ടറ ISHO ജയകൃഷ്ണൻ, ക്രൈം SI അജുകുമാർ, വനിതാ SI ബിനി, SSB SI സതീഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് SI സുഗുണൻ, cpo അരുൺ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Joys Joy
First published: