• HOME
 • »
 • NEWS
 • »
 • kerala
 • »
 • മോർച്ചറിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി; തിരിച്ചറിഞ്ഞത് സംസ്ക്കരിക്കുന്നതിന് തൊട്ടുമുമ്പ്

മോർച്ചറിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം മാറിപ്പോയി; തിരിച്ചറിഞ്ഞത് സംസ്ക്കരിക്കുന്നതിന് തൊട്ടുമുമ്പ്

എന്നാൽ വീണ്ടും സസൂഷ്മമായി പരിശോധിച്ചതോടെയാണ് നരച്ച മീശ രോമങ്ങൾക്ക് പകരം കറുത്ത മീശ രോമങ്ങൾ ശ്രദ്ധയിൽ പെട്ടത്. വലതു കൈയിൽ ഉണ്ടായിരുന്ന മറുകും കാണാതെ വന്നതോടെ മറ്റാരുടേയോ ആവാം മൃതദേഹമെന്ന നിഗമനത്തിലെത്തുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.

Dead Body

Dead Body

 • Share this:
  ശ്രീനി ആലക്കോട്

  കണ്ണൂർ: ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം സംസ്കരിക്കാൻ എടുക്കുമ്പോൾ മാറി പോയാൽ എന്തു ചെയ്യും? അങ്ങനെയൊരു സംഭവമാണ് കണ്ണൂരിലെ ആലക്കോട് നടന്നത്. ആലക്കോട് കണ്ണാടിപാറയിലെ ശിവദാസ കൈമൾ എന്ന വയോധികന്‍റെ മൃതദേഹമാണ് സംസ്കാര ചടങ്ങിനിടെ മാറി പോയതായി ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

  ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച രാത്രിയിൽ കൈമൾ മരണമടഞ്ഞത്. കൊവിഡ് ടെസ്റ്റിനും മറ്റുമായി ആശുപത്രിയിൽ തന്നെ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ഫലം നെഗറ്റീവായതിനാൽ പത്തരയോടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹം ആശുപത്രി അധികൃതർ വിട്ടു നൽകുകയും ചെയ്തു.

  വീട്ടിലെത്തിച്ച മൃതദേഹത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് അയൽവാസികളും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. അവസാനമായി മക്കളും മരുമക്കളും അന്തിമോപചാരം അർപ്പിക്കുന്നതിനിടെയാണ് കൈമളിന്‍റെ മരുമകൻ തന്‍റെ അമ്മാവന്‍റെ മുഖം ഇങ്ങനെയല്ലെന്ന് വിളിച്ചു പറഞ്ഞത്. ഇതോടെ കൂടിയിരുന്നവർക്കും സംശയമായി. മാസങ്ങളായുള്ള ആശുപത്രിവാസത്തിനിടെ മുഖത്തിന് വന്ന മാറ്റങ്ങളായിരിക്കാമെന്നാണ് ആദ്യം അയൽവാസികളും കരുതിയിരുന്നത്. എന്നാൽ വീണ്ടും സസൂഷ്മമായി പരിശോധിച്ചതോടെയാണ് നരച്ച മീശ രോമങ്ങൾക്ക് പകരം കറുത്ത മീശ രോമങ്ങൾ ശ്രദ്ധയിൽ പെട്ടത്. വലതു കൈയിൽ ഉണ്ടായിരുന്ന മറുകും കാണാതെ വന്നതോടെ മറ്റാരുടേയോ ആവാം മൃതദേഹമെന്ന നിഗമനത്തിലെത്തുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.

  ഉടൻ തന്നെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ മൃതദേഹം മാറിയതായി അറിവില്ലെന്നും ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് ശേഷമാണ് മൃതദേഹം വിട്ടു നൽകിയതെന്നുമായി അധികൃതർ. എങ്കിലും നിലവിൽ ആശുപത്രിയിലെ ഫ്രീസറിലുള്ള മറ്റൊരു മൃതദേഹം ഒന്നുകൂടി പരിശോധിക്കാമെന്ന് അവർ ഉറപ്പ് നൽകി. അതോടെയാണ് കാര്യത്തിന്‍റെ ഗൗരവം അധികൃതർക്ക് മനസിലായത്. ഇന്നലെ രാത്രിയിൽ അതേ ആശുപത്രിയിലെ ഡോക്ടറുടെ പിതാവും മരണമടഞ്ഞിരുന്നു. കൈമളുടെ മൃതദേഹത്തിനൊപ്പമാണ് അദ്ദേഹത്തിന്‍റെയും മൃതദേഹം സൂക്ഷിച്ചിരുന്നത്. രണ്ടു പേരും കഷണ്ടിയുള്ളവരും. കണ്ടാൽ ഏതാണ്ട് ഒരേ പോലിരിക്കുന്നു.
  You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]
  ഉടൻ ഡോക്ടർ ഓടിയെത്തി തന്‍റെ പിതാവിന്‍റെ മൃതദേഹം ഒന്നുകൂടി പരിശോധിച്ചു. അപ്പോഴാണ് ശരിക്കും മൃതദേഹം മാറി പോയതായി ആശുപത്രി അധികൃതർക്ക് മനസിലായത്. പിന്നീട് താമസിച്ചില്ല. ആലക്കോട് നിന്നും ഡോക്ടറുടെ പിതാവിന്‍റെ മൃതദേഹം വഹിച്ച ആംബുലൻസ് തളിപ്പറമ്പിലേക്കും, കൈമളിന്‍റെ യഥാർത്ഥ മൃതദേഹം വഹിച്ച ആംബുലൻസ് ആലക്കോടേക്കും തിരിച്ചു. ഒടുവള്ളിതട്ടിൽ വെച്ച് ഇരു മൃതദേഹവും ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൈമാറിയതോടെയാണ്‌ മണികൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായത്.
  Published by:Anuraj GR
  First published: