• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹത്തലേന്ന് വധു ആത്മഹത്യ ചെയ്തു; 22കാരിയുടെ ജഡം കണ്ടെത്തിയത് അടഞ്ഞ മുറിയിൽ

വിവാഹത്തലേന്ന് വധു ആത്മഹത്യ ചെയ്തു; 22കാരിയുടെ ജഡം കണ്ടെത്തിയത് അടഞ്ഞ മുറിയിൽ

പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
തൃശൂർ: വിവാഹത്തലേന്ന് വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കേച്ചേരിപറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്റെ മകള്‍ അനുഷ (22)യെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയ്യാല്‍ സ്വദേശിയായ യുവാവുമായുള്ള വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് മരണം. കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ‍ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]

വാതിൽ തകർത്താണ് പൊലീസ് അകത്തു കയറിയത്. യുവതിയുടേത് ആത്മഹത്യയാണെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ, മരണകാരണം വ്യക്തമല്ല.

കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Published by:Joys Joy
First published: