• HOME
  • »
  • NEWS
  • »
  • kerala
  • »
  • മതിലും ഗേറ്റും തകർത്ത് കിടപ്പുമുറിയിലേക്ക് കാർ ഇടിച്ചുകയറി; രക്ഷാപ്രവർത്തനത്തിനെത്തിയ ഗൃഹനാഥന് യാത്രക്കാരുടെ വക മർദ്ദനവും

മതിലും ഗേറ്റും തകർത്ത് കിടപ്പുമുറിയിലേക്ക് കാർ ഇടിച്ചുകയറി; രക്ഷാപ്രവർത്തനത്തിനെത്തിയ ഗൃഹനാഥന് യാത്രക്കാരുടെ വക മർദ്ദനവും

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമയായ ബാബുരാജൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചപ്പോൾ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചതായി പരാതിയുണ്ട്. ഇവർ മദ്യപിച്ചിരുന്നതായും ബാബുരാജൻ പറയുന്നു

  • Last Updated :
  • Share this:
    കൊല്ലം: നിയന്ത്രണം വിട്ട കാര്‍ ഗേറ്റും ചുറ്റുമതിലും തകര്‍ത്ത് വീട്ടിലെ കിടപ്പുമുറിയിലേക്ക് ഇടിച്ചു കയറി. കിടപ്പുമുറിയുടെ ചുവരിന് തകരാർ സംഭവിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ എഴുകോണിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് കാർ ബാബുരാജൻ എന്നയാളുടെ സൗപര്‍ണ്ണിക എന്ന വീട്ടിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരണ്‍, പോച്ചംകോണം സ്വദേശി ഷിജു എന്നിവർക്ക് നിസാരമായ പരിക്കുകൾ സംഭവിച്ചു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ ബാബുരാജൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചപ്പോൾ കാറിലുണ്ടായിരുന്നവർ മർദ്ദിച്ചതായി പരാതിയുണ്ട്. ഇവർ മദ്യപിച്ചിരുന്നതായും ബാബുരാജൻ പറയുന്നു. സംഭവത്തിൽ എഴുകോൺ പൊലീസിൽ പരാതി നൽകിയതായും ഇദ്ദേഹം പറഞ്ഞു.

    ദേശീയപാതയിൽ എഴുകോൺ രണ്ടാലുംമുക്ക് കാരുണ്യ നഗറില്‍ ബിവറേജസ് ഷോപ്പിന് സമീപത്താണ് ഈ വീട്. വീടിന് മുന്നിൽ പലചരക്ക് കട നടത്തുന്നയാളാണ് ബാബുരാജൻ. ഞായറാഴ്ച രാത്രി കട അടച്ചശേഷം വീട്ടിലേക്ക് വന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ഈ സമയം ബാബുരാജനും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബാബുരാജന്‍റെ മകൾ കിടപ്പുമുറിയിലായിരുന്നു. വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കുന്നത്. ഈ സമയം കാർ വീടിന്‍റെ ഭിത്തിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു.

    വീട്ടുടമ ഓടിയെത്തിയപ്പോൾ കാറിലുണ്ടായിരുന്നവർ ആക്രോശത്തോടെയാണ് എതിരേറ്റത്. തെറിവിളിച്ചുകൊണ്ട് ബാബുരാജനെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ ഓടിയെത്തിയ നാട്ടുകാർ ഇടപെട്ടതോടെ സ്ഥലത്ത് കൈയ്യാങ്കളിയുണ്ടായി. പിന്നീട് സ്ഥലത്തെത്തിയ എഴുകോൺ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കാറിലുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു കാറിലുണ്ടായിരുന്നവർ എന്നാണ് സൂചന.

    Also Read- തൃശൂരിലെ ബാറിൽ യുവാവിനെ കുത്തിക്കൊന്നു; ക്വട്ടേഷൻ നൽകിയത് ജീവനക്കാരൻ; ഏഴുപേർ അറസ്റ്റിൽ

    ഇവർ ജീപ്പിൽവെച്ച് പൊലീസുകാരെയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി ബാബുരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കാറിൽ മദ്യകുപ്പികളും കഞ്ചാവ് ഉപയോഗിച്ച നീളമുള്ള ബീഡിയും ഉണ്ടായിരുന്നതായി ബാബുരാജൻ പറഞ്ഞു. ഹൃദ്രോഗിയായ തന്നെ കാറിലുണ്ടായിരുന്നവർ മർദ്ദിക്കാൻ ശ്രമിച്ചെന്നും, തക്കസമയത്ത് മകളാണ് തന്നെ രക്ഷപെടുത്തിയതെന്നും ബാബുരാജൻ പറഞ്ഞു. സമീപത്തുണ്ടായിരുന്ന സഹോദരൻ സംഭവം അറിഞ്ഞ് ഓടിയെത്തിയിരുന്നു. ഇദ്ദേഹത്തെയും അക്രമികൾ മർദ്ദിക്കാൻ ശ്രമിച്ചതായി ബാബുരാജൻ പറയുന്നു.
    Published by:Anuraj GR
    First published: