ഇടുക്കി: കാറില്‍ കയറിയത് വീടുവിട്ട് ഇറങ്ങിയ വിദ്യാർഥിയാണെന്ന് മനസ്സിലാക്കിയ വാഹനഡ്രൈവര്‍ തന്ത്രപരമായി പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. സ്‌കൂളില്‍ പോകാന്‍ മടികാണിച്ചതിന് പിതാവ് വഴക്ക് പറഞ്ഞതിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെയാണ് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചത്.
വീട്ടുകാരുമായി പിണങ്ങിയ വിദ്യാർഥി വഴിമദ്ധ്യേ കാറിന് കൈകാണിക്കുകയായിരുന്നു. കാറിൽ കയറിയ പയ്യനോട് കുശലാന്വേഷണങ്ങള്‍ നടത്തിയപ്പോഴാണ് കാര്യങ്ങൾ കാറുകാരന്‍ മനസ്സിലാക്കിയത്. തമിഴ്‌നാട്ടിലുള്ള ബന്ധുവിന്റെ വീട്ടില്‍ എങ്ങനെയെങ്കിലും എത്തണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഡ്രസും എടുത്ത് പതിനഞ്ചുകാരന്‍ ഇറങ്ങിയത്. തുടര്‍ന്ന് കാറില്‍ കയറിയ വിദ്യാർത്ഥിയെ നെടുങ്കണ്ടത്ത് പൊലീസ് സ്‌റ്റേഷന് സമിപത്തെ ഒരു കടയില്‍ ഇരുത്തി ലഘുഭക്ഷണം കാറുകാരന്‍ വാങ്ങി നല്‍കുകയും നെടുങ്കണ്ടം പൊലീസിനെ രഹസ്യമായി വിളിച്ചറിയിച്ച് കുട്ടിയെ കൈമാറുകയായിരുന്നു.
Also read-വിദ്യാർത്ഥികളുടെ KSRTC കൺസഷനിൽ നിയന്ത്രണം; ഇനി ഇളവ് 25 വയസ്സ് വരെ
കൈയ്യില്‍ കാശില്ലാത്തതിനാല്‍ കിട്ടിയ വാഹനത്തില്‍ കയറി പോകാമെന്ന ധാരണയിലായിരുന്നു വിദ്യാർത്ഥി. കാറുകാരന്‍ പൊലീസ് സ്‌റ്റേഷനില്‍ കൈമാറിയതോടെ വിട്ടുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി രക്ഷിതാക്കളെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയേയും മാതാപിക്കളേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് അനുനയിപ്പിച്ച പയ്യനെ മാതാപിതാക്കള്‍ക്കൊപ്പം നെടുങ്കണ്ടം പൊലീസ് വീട്ടിലേയ്ക്ക് തിരികെ അയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.