നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആകാശ് തില്ലങ്കേരിയുടെ കാറ് അപകടത്തില്‍ പെട്ടു; നാല് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  ആകാശ് തില്ലങ്കേരിയുടെ കാറ് അപകടത്തില്‍ പെട്ടു; നാല് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സുഹൃത്തും

  ആകാശ് തില്ലങ്കേരി

  ആകാശ് തില്ലങ്കേരി

  • Share this:
   കണ്ണൂര്‍: ആകാശ് തില്ലങ്കേരിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു(Accident). ഇന്നലെ അര്‍ദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍തന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

   സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സുഹൃത്തും. നീര്‍വേലിക്കടുത്ത് കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയിലിടിക്കുയായിരുന്നു.

   ശുബൈബ് വധക്കേസില്‍ വിചാരണ നേരിടുന്ന ആകാശ് സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലും ആരോപണ വിധേയനാണ്. സംഭവത്തെക്കുറിച്ച് വിശദ പരിശേധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട കാറിന് പുറമേ മറ്റ് രണ്ട് കാറുകളും ഇവരുടെ സംഘത്തിലുണ്ടായിരുന്നു.

   Accident | തിരുവനന്തപുരത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ചു പേര്‍ക്ക് പരിക്ക്

   തിരുവനന്തപുരത്ത് നവായിക്കുളത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം(Accident). കെഎസ്ആര്‍ടിസി ബസും, കണ്ടെയ്‌നറും കാറും കൂട്ടിയിടിച്ചാണ് അപകടം. അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു(Injury). ഞായറാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തെ വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് പാലക്കാട്ടേക്ക് പോയ കെഎസ്ആര്‍ടിസി ബസും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഡല്‍ഹി-ബറോഡ റോഡ് കോര്‍പ്പറേഷന്റെ കണ്ടെയ്‌നറും തമ്മിലാണ് കൂട്ടിയിടിച്ചത്.

   ബസിനുള്ളില്‍ അഞ്ചു പേര്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല.

   ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നറിന്റെ ഡ്രൈവിങ് ക്യാബിന്‍ നിയന്ത്രണം വിട്ട് തിരിയുകയും പുറകില്‍ വന്ന കാറില്‍ ഇടിക്കുകയും ചെയ്തു. കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}