നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയത് മൂന്ന് വട്ടം അമിതവേഗതയ്ക്കു പിഴ ചുമത്തപ്പെട്ട കാർ

  മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയത് മൂന്ന് വട്ടം അമിതവേഗതയ്ക്കു പിഴ ചുമത്തപ്പെട്ട കാർ

  The car that killed journalist Basheer violated speed norms three times before | വഫ ഫിറോസ് എന്ന വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാർ ആണിത്

  അപകടം സൃഷ്ടിച്ച കാർ

  അപകടം സൃഷ്ടിച്ച കാർ

  • Share this:
   മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയത് അമിതവേഗതയ്ക്ക് മൂന്നു തവണ പിഴ ചുമത്തപ്പെട്ട കാർ. സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കട്ടരാമന്റെ സഹയാത്രികയുടെ കാർ മൂന്നു തവണ തിരുവനന്തപുരം നഗരത്തിൽ അമിത വേഗത്തിൽ സഞ്ചരിച്ചിരുന്നു. 2018ൽ രണ്ടു പ്രാവശ്യവും, 2019 ഒരു തവണയും കാർ കവടിയാർ മേഖലയിൽ അമിത വേഗത്തിൽ സഞ്ചരിച്ചതായി മോട്ടോർ വാഹന വകുപ്പിന്റെ പക്കലുള്ള വിവരങ്ങൾ സ്ഥിരീകരിക്കുന്നു. വഫ ഫിറോസ് എന്ന വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാർ ആണിത്. വേഗപരിധി ലംഘനത്തിനുള്ള മോട്ടോർ വാഹന ചട്ടം സെക്ഷൻ 183 (1) പ്രകാരം പിഴ ചുമത്തിയിരുന്നു.   ശ്രീറാം വെങ്കട്ടരാമൻ ഓടിച്ചിരുന്ന അമിതവേഗത്തിലെത്തിയ കാർ തിരുവനന്തപുരം മ്യൂസിയം-പബ്ലിക് ഓഫീസ് പരിസരത്തു സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് ബഷീറിന്റെ ബൈക്കിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ബഷീറിനെ രക്ഷിക്കാനായില്ല.

   വാഹനമോടിച്ചത് താനല്ലെന്നും കൂടെയുണ്ടായിരുന്ന യുവതിയാണെന്നും ആദ്യം ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനോട് പറഞ്ഞിരുന്നു. വാഹനം ഓടിച്ചിരുന്നത് താനാണെന്ന് യുവതിയും പറഞ്ഞു. ഇതിനു ശേഷം ഇവർ മൊഴിമാറ്റി ശ്രീറാം തന്നെയാണ് ഡ്രൈവർ എന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്നും ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും ദൃക്സാക്ഷി മൊഴി ലഭിച്ചിരുന്നു. ശ്രീറാമിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. കാറിലുണ്ടായിരുന്ന യുവതിയെ വൈദ്യപരിശോധന നടത്താതെ പൊലീസ് വിട്ടയച്ചു. ശ്രീറാമിന്റെ രക്തം പരിശോധിക്കാൻ പോലീസ് മുൻകൈ എടുത്തില്ല എന്നതും ആരോപണ വിധേയമായി.
   First published:
   )}