കോട്ടയം: ആംബുലന്‍സ് ഇടിച്ചു മരിച്ച സംഭവത്തില്‍ മനഃപൂര്‍വ്വം യുവാവ് വാഹനത്തിനു മുന്നിലേക്ക് ചാടുകയായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശി സെബാസ്റ്റ്യ (20)നാണ് വെള്ളിയാഴ്ച രാത്രി ആംബുലന്‍സിനു മുന്നില്‍ ചാടി മരിച്ചത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
Also read-മകന് ഷട്ടില്‍ കളിയ്ക്കിടെ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു;വിവരമറിഞ്ഞ മാതാവ് തളര്‍ന്ന് വീണ് മരിച്ചു
സെബാസ്റ്റ്യൻ വാഹനത്തിനു മുന്നിലേക്ക് ചാടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു സെബാസ്റ്റ്യന്‍. അമ്മ മരുന്നു വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞത്. ഇയാള്‍ ആംബുലന്‍സിനു മുന്നിലേക്ക് എടുത്തു ചാടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.