HOME » NEWS » Kerala » THE CHIEF ELECTORAL OFFICER ORDERED AN INVESTIGATION AFTER DUPLICATE VOTE FOUND

പ്രതിപക്ഷനേതാവിന്‍റെ ആരോപണം; ഇരട്ട വോട്ട് കണ്ടെത്തി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

‘ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ബോധപൂർവം ഇരട്ട വോട്ട് ചേർക്കുമെന്ന് കരുതുന്നില്ല. ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്‌നങ്ങളാണ്. പലസ്ഥലങ്ങളിലും ബി എല്‍ ഒമാര്‍ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം'

News18 Malayalam | news18-malayalam
Updated: March 22, 2021, 7:11 PM IST
പ്രതിപക്ഷനേതാവിന്‍റെ ആരോപണം; ഇരട്ട വോട്ട് കണ്ടെത്തി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
tikaram-meena
  • Share this:
തിരുവനന്തപുരം: ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്‍റെ പരാതി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. ഇതില്‍ ജില്ലാ കളക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ 140 മണ്ഡലങ്ങളിലും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചെന്ന് ടിക്കാറാം മീണ പറഞ്ഞു.

‘ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ബോധപൂർവം ഇരട്ട വോട്ട് ചേർക്കുമെന്ന് കരുതുന്നില്ല. ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്‌നങ്ങളാണ്. പലസ്ഥലങ്ങളിലും ബി എല്‍ ഒമാര്‍ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. കാസര്‍കോട് കുമാരി എന്ന പേരില്‍ അഞ്ച് കാര്‍ഡ് കണ്ടെത്തി. ഇതില്‍ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.’- ടിക്കാറാം മീണ പറഞ്ഞു.

ഇരട്ട വോട്ട് ഉള്ളവരുടെ പട്ടിക ബൂത്തുകളിൽ നൽകുമെന്ന് ടിക്കാറാം മീണ അറിയിച്ചു. വെബ് കാസ്റ്റിംഗും ഉണ്ടാകും. ഇരട്ട വോട്ടുകളുള്ളവർക്ക് ഒരു ബൂത്തിൽ മാത്രമെ വോട്ട് ചെയ്യാനാകു. 60,000 ഇരട്ട വോട്ട് ഈ വർഷം നേരത്തേ ഒഴിവാക്കിയിരുന്നു. 2019 ജനുവരി ഒന്നിന് 64 ലക്ഷം ഇരട്ട വോട്ട് ഉണ്ടായിരുന്നു. അത് ഒഴിവാക്കാനാണ് വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് പൂർണമായും ഒഴിവാക്കാൻ കഴിയില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

Also Read- കളക്ടർമാരുടെ യോഗം വിളിച്ചത് അനുമതിയില്ലാതെ; തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി

ഒന്നിലധികം തവണ ആളുകൾ വോട്ടു ചേർക്കാൻ അപേക്ഷ നൽകുമെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി. ഓരോ തവണയും പേരു വരും. കോവിഡ് ആയതിനാൽ ഫിസിക്കൽ വെരിഫിക്കേഷൻ നടന്നില്ല. കിട്ടിയ അപേക്ഷകൾ സോഫ്റ്റ് വെയറിലേക്കു പോയി. ഇരട്ട വോട്ട് ആദ്യമല്ല. നേരത്തേയും നടന്നിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിലും ഇരട്ട വോട്ടുണ്ടെന്ന് ടിക്കാറാം മീണ പറഞ്ഞു.

പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകള്‍. ഇരട്ട വോട്ടുകള്‍ ആദ്യമല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇന്ത്യയിലാകെ 26 ലക്ഷം ഇരട്ട വോട്ടുകളുണ്ട്. വീട് എവിടെയാണോ അവിടെ മാത്രമേ വോട്ട് ചെയ്യാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

91,60,601പുതിയ വോട്ടര്‍ അപേക്ഷ ലഭിച്ചു. 7,39,905 പേരെ പുതിയതായി ചേര്‍ത്തു. 1,76,696 പേരെ ഒഴിവാക്കി. ആകെയുള്ളത് 2,74,46,039 വോട്ടര്‍മാരാണ്. പോളിങിന്‍റെ 72 മണിക്കൂര്‍ മുന്‍പ് ബൈക്ക് റാലി നിരോധിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.
Published by: Anuraj GR
First published: March 22, 2021, 7:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories