COVID 19 | 'ബന്ധുമിത്രാദികളുടെ കാര്യം ഓർത്ത് ആശങ്കപ്പെടേണ്ട ; സർക്കാർ നോക്കും ': പ്രവാസിമലയാളികൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

കേരളത്തിനു പുറത്തുള്ള മലയാളികൾ അവരുടെ ബന്ധുമിത്രാദികളെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട. അവരുടെ കാര്യം സർക്കാർ നോക്കും.

News18 Malayalam | news18
Updated: March 26, 2020, 6:43 PM IST
COVID 19 | 'ബന്ധുമിത്രാദികളുടെ കാര്യം ഓർത്ത് ആശങ്കപ്പെടേണ്ട ; സർക്കാർ നോക്കും ': പ്രവാസിമലയാളികൾക്ക്   മുഖ്യമന്ത്രിയുടെ ഉറപ്പ്
News18
  • News18
  • Last Updated: March 26, 2020, 6:43 PM IST IST
  • Share this:
തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് കരുതലിന്റെ ശബ്ദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനും പുറത്തും വിദേശരാജ്യങ്ങളിലുമുള്ള മലയാളികൾ തങ്ങളുടെ ബന്ധുമിത്രാദികളെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിനു പുറത്തുള്ള മലയാളികൾ അവരുടെ ബന്ധുമിത്രാദികളെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട. അവരുടെ
കാര്യം സർക്കാർ നോക്കും. കേരളത്തിനു പുറത്തും വിദേശരാജ്യങ്ങളിലുമുള്ള മലയാളികൾ മുൻകരുതലുകൾ
സ്വീകരിക്കണമെന്നും മനസുകൊണ്ട് ഞങ്ങൾ നിങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

അതിഥി തൊഴിലാളികൾവാടകയ്ക്കു താമസിക്കുന്നയിടത്തു നിന്ന് ഇറക്കിവിടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർക്കു വേണ്ട സഹായം ഒരുക്കണം. കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് നടപടി ഫലപ്രദമാണെന്നും കറങ്ങിനടത്തം, അനാവശ്യ സഞ്ചാരം എന്നിവ ഒഴിവാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, പൊലീസിന്റെ മോശം പെരുമാറ്റം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരെ തടയൽ, മോശം സംസാരംഎന്നിവ സംസ്ഥാനത്തെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍