HOME » NEWS » Kerala » THE CHIEF MINISTER EXPRESSED HIS CONDOLENCES ON THE DEATH OF SUPREME COURT JUDGE MOHAN M SANTHANAGOWDER

സുപ്രീം കോടതി ജഡ്ജി മോഹൻ എം ശന്തനഗൗഡറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

അദ്ദേഹം കോടതികളിൽ നേതൃപരമായ പങ്കുഹിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

News18 Malayalam | news18
Updated: April 25, 2021, 10:36 AM IST
സുപ്രീം കോടതി ജഡ്ജി മോഹൻ എം ശന്തനഗൗഡറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
Pinarayi Vijayan.
  • News18
  • Last Updated: April 25, 2021, 10:36 AM IST
  • Share this:
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയുമായ മോഹൻ എം ശന്തന ഗൗഡറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നീതി നിർവഹണ രംഗത്ത് തന്റേതായ സംഭാവനകൾ നൽകിയ ന്യായാധിപനായിരുന്നു അദ്ദേഹം. അഭിഭാഷകരുമായും സഹ ജഡ്ജിമാരുമായും നല്ല ബന്ധം പുലർത്തിയ അദ്ദേഹം കോടതികളിൽ നേതൃപരമായ പങ്കുഹിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശന്തനഗൗഡർ ശനിയാഴ്ച രാത്രിയാണ് നിര്യാതനായത്. അറുപത്തി രണ്ടു വയസ് ആയിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം.

ശനിയാഴ്ച രാത്രി വരെ അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ട നിലയിൽ തുടരുകയായിരുന്നു. എന്നാൽ, അർദ്ധരാത്രി പന്ത്രണ്ടരയോടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

IPL 2021 | ഐ പി എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ, ചെന്നൈ ബാംഗ്ലൂരിനെയും ഡൽഹി ഹൈദരാബാദിനെയും നേരിടും

കാൻസർ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ വൈറൽ ന്യൂമോണിയ ബാധിച്ചിരുന്നു. അതേസമയം, അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ജസ്റ്റിസ് ശന്തനഗൗഡറിനെ 2017 ഫെബ്രുവരി 17 ന് ആയിരുന്നു സുപ്രീം കോടതി ജഡ്ജി ആയി ഉയർത്തിയത്.

Supreme Court Judge Mohan M Santhanagowder | സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശന്തനഗൗഡർ അന്തരിച്ചു

1958 മെയ് അഞ്ചിന് കർണാടകയിൽ ആണ് അദ്ദേഹത്തിന്റെ ജനനം. 1980 സെപ്റ്റംബർ അഞ്ചിന് അഭിഭാഷകനായി എൻറോൾ ചെയ്തു. 2003 മെയ് 12 ന് കർണാടക ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2004 സെപ്റ്റംബറിൽ കോടതിയിൽ സ്ഥിരം ജഡ്ജിയായി.

COVID 19 | കോവിഡ് ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 27 മരണം

പിന്നീട് അദ്ദേഹത്തെ കേരള ഹൈക്കോടതിയിലേക്ക് മാറ്റി, 2016 ഓഗസ്റ്റ് ഒന്നിന് കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നതിന് മുമ്പ് 2016 സെപ്റ്റംബർ 22ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി.
Published by: Joys Joy
First published: April 25, 2021, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories