• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു

കൊല്ലത്ത് പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു

ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമാകുകയും പിന്നീട് സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു

Harsha

Harsha

  • Last Updated :
  • Share this:
    കൊല്ലം: പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. കഴിഞ്ഞ ദിവസമാണ് പ്രസവത്തിനിടെ സ്വകാര്യ ആശുപത്രിയിൽവെച്ച് മൈലക്കാട് സ്വദേശിനി ഹർഷ എന്ന യുവതി മരിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമാകുകയും പിന്നീട് സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിക്കെതിരെ ഹർഷയുടെ ബന്ധുക്കൾ രംഗത്ത് വന്നു. കൊല്ലം മേവറം ബൈപ്പാസിൽ അഷ്ടമുടി ആശുപത്രിക്കെതിരെയാണ് പരാതി.

    മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹർഷയെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ പ്രസവത്തിന് തൊട്ടുമുമ്ബ് യുവതിയുടെ ആരോഗ്യനില മോശമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കൊല്ലത്തെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ യുവതി മരിച്ചു. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാര്‍ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം പറയുന്നു.

    നവജാത ശിശുവിനെ മേവറത്തെ തന്നെ എൻ എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കുശേഷം മരണമടയുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഷ്ടമുടി സഹകരണ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. അതേസമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഹൃദയാഘാതമാണ് ഹര്‍ഷയുടെ മരണകാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റാന്‍ വൈകിയില്ലെന്നുമാണ് അഷ്ടമുടി സഹകരണ ആശുപത്രിയുടെ വിശദീകരണം.
    Published by:Anuraj GR
    First published: