നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വത്ത് എഴുതി വാങ്ങി; വയോധികനായ പിതാവിനെ മക്കള്‍ ആറു മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു

  സ്വത്ത് എഴുതി വാങ്ങി; വയോധികനായ പിതാവിനെ മക്കള്‍ ആറു മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടു

  കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമാണ് മക്കള്‍ ഭക്ഷണം നല്‍കിയിരുന്നത്

  • Share this:
   പാലക്കാട്: സ്വത്ത് എഴുതി വാങ്ങിയ ശേഷം വയോധികനായ അച്ഛനെ മക്കള്‍ ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി പരാതി. ഭക്ഷണം പോലും കൃത്യമായി നല്‍കാതെയാണ് ഈ ക്രൂരത കാണിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാരുടെ ഈ ദുരിതം അവസാനിച്ചത് ആരോഗ്യ വകുപ്പും, പൊലീസും സ്ഥലത്തെത്തി മോചിപ്പിച്ചപ്പോഴാണ്.

   തൊണ്ണൂറുകാരനായ പൊന്നു ചെട്ടിയാരുടെ മക്കളായ ഗണേശനും, തങ്കമ്മയും ആറ് മാസത്തോളം അദ്ദേഹത്തെ വീട്ടില്‍ പൂട്ടിയിടുകയും ഭക്ഷണം പോലും കൃത്യമായി നല്‍കാതെ പീഡിപ്പിച്ചതുമായാണ് പരാതിയില്‍ പറയുന്നത്. കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമാണ് മക്കള്‍ ഭക്ഷണം നല്‍കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

   ചെട്ടിയാരുടെ ഭാര്യ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതിന് ശേഷമാണ് മക്കള്‍ അച്ഛനോടുള്ള ക്രൂരത ആരംഭിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പും പൊലീസും , നഗരസഭ അധികൃതരും ചേര്‍ന്ന് വയോധികനെ മോചിപ്പിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചെട്ട്യാരുടെ മക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   ശനിയാഴിചയാണ് ചെട്ട്യാരുടെ ദുരവസ്ഥയെ കുറിച്ച് നാട്ടുകാര്‍ അറിഞ്ഞത്. കൈതച്ചിറയിലാണ് പൊന്നുചെട്ട്യാരുടെ മക്കള്‍ താമസിക്കുന്നത്. വാടകക്കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ മക്കളുടെ പേരിലാണെന്നും കെട്ടിടങ്ങളുടെ വാടക വാങ്ങുന്നത് മകനാണെന്നും പ്രാഥമുക അന്വേഷണത്തില്‍ മനസ്സിലായതായി പോലീസ് പറഞ്ഞു.

   ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കൊണ്ടു വയ്ക്കുകയും പോവുമ്പോള്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടുകയുമാണ് പതിവ്. ചിലപ്പോള്‍ ആരും വരാറും ഇല്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജനമൈത്രി പോലീസ് വന്ന് മക്കളെ വിളിച്ചു വരുത്തി വീട് തുറപ്പിച്ചു. തത്ക്കാലം മകളുടെ വീട്ടിലേയ്ക്കാണ് ചെട്ട്യാരെ കൂട്ടിക്കൊണ്ടു പോയത്. തൃശ്ശൂരിലേയ്ക്ക് പോയ മകന്‍ വന്ന ശേഷം സംരക്ഷണത്തിന്റെ കാര്യം തീരുമാനിക്കും.
   Published by:Karthika M
   First published: