HOME » NEWS » Kerala » THE CHILDREN WHO WERE LOCKED IN THE ROOM BY THEIR FATHER AND MOTHER SAID THEY DO NOT WANT TO SEE THEIR MOTHER AGAIN

'അമ്മ തല്ലിയതാ, ഇനി അമ്മയെ കാണണ്ട' - ഭക്ഷണം കണ്ടപ്പോൾ ഓടിയെത്തി അച്ഛനും അമ്മയും മുറിയിൽ പൂട്ടിയിട്ട കുട്ടികൾ

തങ്കരാജിനേയും രണ്ടാം ഭാര്യ മാരിയമ്മുവിനേയും നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസ് എടുത്തിട്ടുള്ളത്.

News18 Malayalam | news18
Updated: February 11, 2021, 8:49 AM IST
'അമ്മ തല്ലിയതാ, ഇനി അമ്മയെ കാണണ്ട' - ഭക്ഷണം കണ്ടപ്പോൾ ഓടിയെത്തി അച്ഛനും അമ്മയും മുറിയിൽ പൂട്ടിയിട്ട കുട്ടികൾ
nilambur child
  • News18
  • Last Updated: February 11, 2021, 8:49 AM IST
  • Share this:
നിലമ്പൂർ: ഇതര സംസ്ഥാന തൊഴിലാളികളായ രക്ഷിതാക്കൾ മുറിയിൽ പൂട്ടിയിട്ട മക്കളെ കഴിഞ്ഞദിവസം ആയിരുന്നു പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. പിതാവും രണ്ടാനമ്മയും ചേർന്ന് പൂട്ടിയിട്ട അഞ്ചു വയസുള്ള പെൺകുട്ടിയെയും മൂന്നു വയസുള്ള ആൺകുട്ടിയെയും നാട്ടുകാരും പൊലീസും ചേർന്ന് കഴിഞ്ഞദിവസം രക്ഷപ്പെടുത്തുക ആയിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.

അതേസമയം, അവശനിലയിലായ കുട്ടികളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടുത്തിയപ്പോൾ തന്നെ കുട്ടികൾ ഭക്ഷണം എന്ന വാക്കാണ് ആദ്യമായി പറഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. അമ്മ തല്ലിയതാണെന്നും ഇനി അമ്മയെ കാണേണ്ടെന്നും കുട്ടികൾ പറഞ്ഞതായി രക്ഷപ്പെടുത്തിയവർ പറഞ്ഞു.

മതിയായ ഭക്ഷണമില്ലാതെ അവശനിലയിലായ കുട്ടികളുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. തമിഴ് നാട് സ്വദേശികൾ ആയ രക്ഷിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂരിന് അടുത്ത് മമ്പാടാണ് സംഭവം. കുട്ടികളെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഉള്ള വാടക മുറിയിൽ ആയിരുന്നു പൂട്ടിയിട്ടിരുന്നത്. രാവിലെ ജോലിക്ക് പോകുമ്പോൾ ഇവർ മുറി പൂട്ടിയിടും. വൈകുന്നേരം ആണ് തുറക്കുക. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ബംഗാൾ സ്വദേശി ആണ് കുട്ടികളെ പൂട്ടിയിട്ട് പോകുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തിയത്.
You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS]
ക്രൂരത അറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ നിന്നും രക്ഷപ്പെടുത്തുമ്പോൾ അതീവ അവശനിലയിൽ ആയിരുന്നു കുട്ടികൾ. ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിതരായിരുന്നു. കുട്ടികളെ പൂട്ടിയിട്ട ശേഷമാണ് രക്ഷിതാക്കള്‍ ജോലിക്ക് പോയിരുന്നത് എന്ന് നാട്ടുകാര്‍ പറഞ്ഞു. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി വരുന്ന രക്ഷിതാക്കൾ പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടാറില്ല എന്നും നാട്ടുകാർ പറയുന്നുണ്ട്.

അച്ഛൻ തങ്കരാജും രണ്ടാനമ്മ മാരിയമ്മുവും ക്രൂരമായി മർദ്ദിച്ചതിന്റെ അടയാളങ്ങൾ കുട്ടികളുടെ ശരീരത്തിൽ ഉണ്ട്. ആറ് വയസുകാരിയുടെ കണ്ണുകൾ തുറക്കാൻ കഴിയാത്ത വിധം നീര് വന്നിട്ടുണ്ട്. തലയ്ക്കേറ്റ മർദ്ദനത്തെ തുടർന്ന് ആണ് ഈ അവസ്ഥ എന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

ശരീരത്തിൽ നിറയെ മുറിവുകൾ ഉണങ്ങിയ പാടുകൾ, പൊള്ളൽ ഏറ്റതിന്റെ അടയാളങ്ങൾ എന്നിവയും കാണാം. മതിയായ ഭക്ഷണം പോലും കുട്ടികൾക്ക് ലഭിച്ചിരുന്നില്ല എന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമാണ്. ഭക്ഷണം ലഭിക്കാത്തതിനാൽ വളർച്ച കുറവും ഉണ്ട്. കുട്ടികൾക്ക് സ്കാനിംഗും കൂടുതൽ വിശദമായ പരിശോധനയും നടത്തിയ ശേഷമേ പരിക്കിന്റെ വിശദാംശങ്ങൾ അറിയാൻ കഴിയൂ.
Youtube Video

കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മറ്റി ഏറ്റെടുത്തതായി സി ഡബ്ലു സി ചെയർമാൻ അഡ്വ.ഷാജേഷ്‌ ഭാസ്ക്കർ പറഞ്ഞു. നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ ഡിസ്ചർജ് ചെയ്യുന്നതോടെ മലപ്പുറത്തെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ചെയർമാൻ പറഞ്ഞു. കുട്ടികളുടെ സുരക്ഷ, വിദ്യാഭ്യാസം എന്നിവ പൂർണ്ണമായും ഏറ്റെടുക്കും. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്ക് ശിക്ഷ ഉറപ്പ് നൽകാൻ നിയമപരമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും പ്രതികൾക്ക് എതിരെയുള്ള കേസെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ കുട്ടികളെ പരിചരിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സി ഡബ്ലു സി അംഗങ്ങൾ പറഞ്ഞു.

തങ്കരാജിനേയും രണ്ടാം ഭാര്യ മാരിയമ്മുവിനേയും നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കും എതിരെ കേസ് എടുത്തിട്ടുള്ളത്.
Published by: Joys Joy
First published: February 11, 2021, 8:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories