നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യോജിപ്പ് അടഞ്ഞ അധ്യായം' ഓർത്തഡോക്സ് സഭയുമായി ഇനി യോജിപ്പ് ചർച്ചകൾക്ക് ഇല്ലെന്ന് യാക്കോബായ സഭ

  'യോജിപ്പ് അടഞ്ഞ അധ്യായം' ഓർത്തഡോക്സ് സഭയുമായി ഇനി യോജിപ്പ് ചർച്ചകൾക്ക് ഇല്ലെന്ന് യാക്കോബായ സഭ

  കോടതി ഉത്തരവുകളുടെ മറവിൽ റവന്യൂ പൊലീസ് അധികാരികൾ ചേർന്ന് ഓർത്തഡോക്സ് പക്ഷത്തിന് പള്ളികൾ പിടിച്ചു കൊടുക്കുകയാണെന്നാണ് യാക്കോബായ വിഭാഗത്തിന്റെ പരാതി.

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • News18
  • Last Updated :
  • Share this:
  കൊച്ചി: ഓർത്തഡോക്സ് സഭയുമായി യോജിപ്പ് ചർച്ചകൾക്ക് ഇല്ലെന്ന് യാക്കോബായ സഭ. യോജിപ്പെന്നത് അടഞ്ഞ അധ്യായമാണെന്ന് സഭ വ്യക്തമാക്കി. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ നിർത്തി വച്ചിരുന്ന സമരപരിപാടികൾ പുനരാരംഭിക്കാനും സഭാ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

  അടുത്ത ഞായറാഴ്ച മുതൽ ഏറ്റെടുത്ത 52 പള്ളികൾക്ക് മുൻപിലടക്കം അനിശ്ചിതകാലം സമരം ആരംഭിക്കും. സംസ്ഥാനത്തുടനീളം അവകാശ സംരക്ഷണ റാലി സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനും യാക്കോബായ  സഭ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.

  You may also like:'സോഷ്യൽ മീഡിയയിലെ സഖാക്കൾ ജാലിയൻ കണാരന് സമം'; ക്ഷേമപെൻഷനിലെ സത്യമെന്ത്? - എം ലിജു [NEWS]COVID 19 | രാജ്യത്ത് നിലവിലുള്ള കോവിഡ് രോഗികളുടെ 70 ശതമാനവും കേരളം ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങളിൽ നിന്ന് [NEWS] കൊച്ചിയിൽ ഭർത്താവിന്റെ ജീർണിച്ച മൃതദേഹത്തിനൊപ്പം ഭാര്യ ഇരുന്നത് രണ്ടു ദിവസം [NEWS]

  സഭാ തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരണമെന്ന് യാക്കോബായ സുറിയാനി സഭയുടെ കഴിഞ്ഞ എപ്പിസ്കോപ്പൽ സൂനഹദോസ് തീരുമാനിച്ചിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായി സൂനഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്തയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഓർത്തഡോക്സ് സഭയുമായി യോജിപ്പ് ചർച്ചകളികൾക്ക് ഇല്ലെന്ന്  യാക്കോബായ സഭ പ്രഖ്യാപിക്കുന്നത്.

  അതേസമയം, മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചകൾ തുടരുമെന്നാണ് യാക്കോബായ സഭയുടെ നിലപാട്.  ഓർത്തഡോക്സ് സഭയുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇനി സ്ഥാനമില്ല. മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുന്നത് കൊണ്ടാണ് അതിൽ പങ്കെടുക്കുന്നത്. എന്നാൽ, ഓർത്തഡോക്സ് പക്ഷം ഇതിനോട് ക്രിയാത്മകമായ അല്ല പ്രതികരിക്കുന്നത് എന്ന് യാക്കോബായ സഭയ്ക്ക് പരാതിയുണ്ട്. അതുകൊണ്ടാണ്, ചർച്ചകളിൽ ഒരു തീരുമാനവും ഇല്ലാതെ നീണ്ടു പോകുന്നതെന്നും സഭ കുറ്റപ്പെടുത്തുന്നു.  കോടതി ഉത്തരവുകളുടെ മറവിൽ റവന്യൂ പൊലീസ് അധികാരികൾ ചേർന്ന് ഓർത്തഡോക്സ് പക്ഷത്തിന് പള്ളികൾ പിടിച്ചു കൊടുക്കുകയാണെന്നാണ് യാക്കോബായ വിഭാഗത്തിന്റെ പരാതി. സമാധാന ചർച്ചകളിൽ നിന്ന് ഇവർ ഏകപക്ഷീയമായി പിന്മാറിയത് കൊണ്ടാണ്  ഇപ്പോൾ സമരം പുനരാരംഭിച്ചതെന്നും യാക്കോബായ സഭ വ്യക്തമാക്കുന്നു മുഖ്യമന്ത്രിയുമായുള്ള സമവായ ചർച്ചകൾ തുടർന്നതോടൊപ്പം തന്നെ  പള്ളികൾ പിടിച്ചെടുക്കുന്നത്  പ്രതിരോധിക്കാൻ കൂടിയാണ് യാക്കോബായ സഭയുടെ നീക്കം.

  ഇത് മുന്നോട്ടുള്ള ചർച്ചകളെ എങ്ങനെ ബാധിക്കും എന്നാണ് ഇനി അറിയാനുള്ളത്. കോതമംഗലം പള്ളി കേസ് അടക്കം ഹൈക്കോടതിയിൽ വരുന്ന ദിവസങ്ങളിൽ പരിഗണനയ്ക്ക് വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും സമരം തുടരുകയാണെങ്കിൽ വീണ്ടും ക്രമസമാധാന പ്രശ്നങ്ങൾ സങ്കീർണമാകും.
  Published by:Joys Joy
  First published:
  )}