നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • യുഡിഎഫിനോട് പ്രതികാര നടപടിയില്ല, സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ - മുഖ്യമന്ത്രി

    യുഡിഎഫിനോട് പ്രതികാര നടപടിയില്ല, സോളാർ കേസ് സിബിഐക്ക് വിട്ടത് ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ - മുഖ്യമന്ത്രി

    ചെന്നിത്തലയെ നേതൃത്വത്തിന് കൊള്ളില്ല എന്ന് തോന്നിയതിനാലാവാം ഉമ്മൻ ചാണ്ടിയെ നിയോഗിച്ചതെന്നും എന്നാൽ, ഉമ്മൻ ചാണ്ടിയെ കൊണ്ടു വന്നത് യു ഡി എഫിന് അനുകൂലമാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: സോളാർ കേസ് സി ബി ഐയ്ക്ക് വിട്ടത് സ്വാഭാവികമായ നടപടിയാണെന്നും അതിൽ രാഷ്ട്രീയ ദുരുദ്ദേശ്യം കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കേസും സി ബി ഐയ്ക്ക് വിടില്ലെന്ന സമീപനം സംസ്ഥാന സർക്കാരിന് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ പല കേസുകളും സി ബി ഐയ്ക്ക് വിട്ടിട്ടുണ്ടെന്നും വാളയാർ കേസ് സി ബി ഐയ്ക്ക് ആണ് വിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

      സോളാർ കേസിലെ പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ച് സി ബി ഐയ്ക്ക് വിട്ടത് സർക്കാരിനു വേറെ വഴിയില്ലാത്തതിനാൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റഡി മരണങ്ങളിൽ സി ബി ഐ അന്വേഷണം വേണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
      You may also like:'കുക്കർ മ്യൂസിക്കലി, മിക്സി വെറുപ്പിക്കൽ'; ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സൗണ്ട് ഡിസൈനർ ഇവിടെയുണ്ട് [NEWS]ഒരു മതവും വേണ്ടേ വേണ്ട; ജനസംഖ്യയുടെ മൂന്നിലൊന്നും മതവിശ്വാസമില്ലാത്തവർ;വ്യത്യസ്തമായ രാജ്യം [NEWS] ഇന്ധനവില വർദ്ധന | 86 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 22 രൂപ [NEWS]
      അധികാരമൊഴിയുന്ന സമയത്ത് ഉമ്മൻ ചാണ്ടി സർക്കാർ ലാവലിൻ കേസ് സി ബി ഐക്ക് വിട്ടതിന് പ്രതികാരമാണോ ഈ നടപടിയെന്ന ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. അത്തരം പ്രതികാരബുദ്ധി കൊണ്ടു നടക്കുന്നവരല്ല തങ്ങളെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം, ലാവലിൻ കേസിൽ പിണറായി വിജയന് എതിരെ തെളിവില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ച വിജിലൻസ് ഡയറക്ടറെ രായ്ക്കു രാമാനം മാറ്റിയാണ് അന്വേഷണം സി ബി ഐയ്ക്ക് യു ഡി എഫ് സർക്കാർ വിട്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

      പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് പരാതിക്കാരി അപേക്ഷ നൽകുകയായിരുന്നു. ഇരയുടെ പരാതി സ്വീകരിച്ചില്ലെങ്കിൽ അത് വിമർശനത്തിന് ഇടയാക്കും. അതുകൊണ്ടു തന്നെ അവരുടെ ആവശ്യം അംഗീകരിക്കുകയാണ് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാർ കേസിൽ പൊലീസ് അന്വേഷണം ഫലപ്രദമായി തുടരുകയാണെന്നും അന്വേഷണ ഏജൻസി ഇന്ന വഴിക്ക് നടക്കണം എന്ന് സംസ്ഥാന സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

      കേസ് സി ബി ഐയ്ക്ക് വിട്ടത് പൊലീസ് അന്വേഷണത്തിൽ കുറവുണ്ടായത് കൊണ്ടല്ല. പൊലീസ് അന്വേഷണത്തിൽ പരാതിക്കാരിക്ക് തൃപ്തിയില്ലെന്ന് പറയുമ്പോൾ അന്വേഷണസംഘത്തെ മാറ്റേണ്ടതില്ല എന്ന നിലപാട് സർക്കാർ സ്വീകരിക്കേണ്ടതില്ല. സി ബി ഐ അന്വേഷണത്തിലാണ് അവർക്ക് കൂടുതൽ നീതി കിട്ടുന്നെതെങ്കിൽ അത് കിട്ടട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

      ലാവലിൻ കേസിൽ പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ല എന്നു വിജിലൻസ് പറഞ്ഞപ്പോൾ ഡയറക്ടറെ മാറ്റിയ യു ഡി എഫ് സർക്കാർ കേസ് സി ബി ഐയ്ക്ക് വിടുകയും ചെയ്തു. യു ഡി എഫ് സർക്കാർ ഏകപക്ഷീയമായി എടുത്ത നടപടി ആയിരുന്നു അത്. ആലപ്പുഴ ബൈപ്പാസിന്റെ പണി 40 വർഷമായി മുടങ്ങിക്കിടക്കുകയാണെന്നും എൽ ഡി എഫ് സർക്കാർ വലിയതോതിൽ ഇടപെട്ടു പണി പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം എന്തുതന്നെ അവകാശവാദം ഉന്നയിച്ചാലും ആലപ്പുഴക്കാർക്ക് അവസ്ഥ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

      പാർട്ടി സെക്രട്ടറി എ വിജയരാഘവൻ വിമർശിച്ചത് യു ഡി എഫിന്റെ രാഷ്ട്രീയ സമീപനത്തെയാണെന്നും യു ഡി എഫ് നേതാക്കളുടെ പാണക്കാട്ടെ സന്ദർശനത്തെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി സെക്രട്ടറി പറഞ്ഞത് ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് സ്വീകരിക്കുന്ന നിലപാടാണ്. ചെന്നിത്തലയെ നേതൃത്വത്തിന് കൊള്ളില്ല എന്ന് തോന്നിയതിനാലാവാം ഉമ്മൻ ചാണ്ടിയെ നിയോഗിച്ചതെന്നും എന്നാൽ, ഉമ്മൻ ചാണ്ടിയെ കൊണ്ടു വന്നത് യു ഡി എഫിന് അനുകൂലമാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
      Published by:Joys Joy
      First published: