തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ എഐസിസി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് കുരുക്ക് മുറുകുന്നു. വേണുഗോപാലിനെതിരായ നിർണായക തെളിവുകൾ പരാതിക്കാരി സിബിഐക്ക് കൈമാറി. പീഡന ദൃശ്യങ്ങളും ടെലിഫോൺ സംഭാഷണങ്ങളും ചികിത്സ രേഖകളും ഉൾപ്പെടെയുള്ള നിർണായക തെളിവുകളാണ് സിബിഐ അന്വേഷണ ഉദ്യോഗന്ഥർക്ക് നൽകിയതെന്നാണ് സൂചന.
അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി രൺധീർ സിങ്ങ് ഷഖാവത്തിനാണ് പരാതിക്കാരി രേഖകൾ നൽകിയത്. ഇവർ കൈമാറിയ രേഖകൾ അന്വേഷണസംഘം ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക.കെ സി വേണുഗോപാൽ തന്നെ ക്രൂരമായി ബലാൽസംഗം ചെയ്തുവെന്നാണ് സോളാർ കേസിലെ പരാതിക്കാരി കൂടിയായ യുവതിയുടെ മൊഴി. പീഡനത്തെതുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നതായും മൊഴിയിലുണ്ട്.
ഇതിൻ്റെ രേഖകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ ഓഫീസിൽ എത്തിയാണ് പരാതിക്കാരി വേണുഗോപാലിനെതിരെ മൊഴി നൽകിയത്. മൊഴിയെടുക്കൽ ഏഴര മണിക്കൂർ നീണ്ടു. അന്വേഷണത്തിന് ഭാഗമായി വീണ്ടും വിളിപ്പിക്കുമെന്നും മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കു വെക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരാതിക്കാരിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുവതിയുടെ പരാതിയിൽകെ സി വേണുഗോപാൽ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടി, എ പി അനിൽകുമാർ, ഹൈബി ഈഡൻ, അടൂർ പ്രകാശ് ഉൾപ്പെടെ അഞ്ചു പേർക്ക് എതിരെയാണ് സിബിഐ പീഡന കേസ് രജിസ്റ്റർ ചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.