തൃശൂര്‍: ചാലക്കുടിയില്‍ പെണ്‍കുട്ടിയെ മര്‍ദിച്ച് മുടി മുറിച്ചെന്ന പരാതി വ്യാജം. സൈക്കിളില്‍ യാത്ര ചെയ്യവേ വാനിലെത്തിയ സംഘം വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും തലമുടി മുറിച്ചെന്നുമായിരുന്നു പരാതി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം കൈവിട്ട് പോയത്.
വാനിലെത്തിയ മുഖം മൂടിയിട്ട സംഘം സൈക്കിള്‍ ഇടിച്ചിടുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മര്‍ദിച്ച ശേഷം മുടി മുറിച്ച് റോഡില്‍ ഇടുകയും ചെയ്തു എന്നായിരുന്നു ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടുകാരോട് പറഞ്ഞിരുന്നത്. വീട്ടുകാരെ ഭയന്നാണ് ഇത്തരത്തില്‍ ഒരു കള്ളം പറയേണ്ടി വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
സുഹൃത്തിന്റെ വീട്ടില്‍ പുസ്തകം മടക്കി നല്‍കാനായി പോയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വെച്ച് സുഹൃത്താണ് പെണ്‍കുട്ടിയുടെ സമ്മതത്തോടെ മുടി മുറിച്ചത്. എന്നാല്‍ മുടി മുറിച്ചതില്‍ വീട്ടുകാര്‍ വഴക്ക് പറയുമെന്ന് കരുതിയാണ് ആക്രമിക്കപ്പെട്ടതായി കഥയുണ്ടാക്കിയത്.
സംഭവത്തില്‍ കൊരട്ടി പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പരിഞ്ഞുകഴിയുകയാണ്. അമ്മയ്ക്കും മുത്തശ്ശിയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.
Arrest | മകന്റെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ചു; ആള്‍ദൈവം പിടിയില്‍
പൂനെ: ഭിന്നശേഷിക്കാരനായ മകന്റെ അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് പൂജ ചെയ്യാനെത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ആള്‍ദൈവം അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഹഡാസ്പര്‍ സ്വദേശിയായ ധനഞ്ജയ് ഗൊഹാഡി(60)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് പോലീസ് പറയുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ദുര്‍ശക്തികളെ മന്ത്രം ചെയ്ത് അകറ്റാമെന്ന് പറഞ്ഞ് ഏപ്രിലില്‍ ഇയാള്‍ വീട്ടില്‍ വന്നെന്നും യുവതിയുടെ ശരീരത്തിലെ ദുഷ്ട ശക്തികളെ ഒഴിപ്പിക്കുന്നതിനാണെന്ന് വിശ്വസിപ്പിച്ച് മുറിയില്‍ കയറ്റിയ ശേഷം ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.
ഭര്‍ത്താവിനെയും സഹോദരനെയും റോഡപകടത്തിലൂടെ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയ ഇയാള്‍ രണ്ടാമത്തെ കുട്ടിയും വൈകല്യമുള്ളതായി ജനിക്കുമെന്നും പറഞ്ഞു ഭയപ്പെടുത്തി. പിന്നീട് മേയ് 27 സഹോദരനുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. മകന്റെ ശാരീരിക വൈകല്യം മാറ്റാന്‍ ഇയാള്‍ ദുര്‍മന്ത്രവാദം ചെയ്തുവെന്നും യുവതി പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.