നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍

  എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന്‍

  50 ഇന പ്രധാന പരിപാടികളും 900 അനുബന്ധ വാഗ്ദാനങ്ങളുമാണ് മുന്നോട്ട് വെച്ചേക്കുന്നത്. അവ പൂര്‍ണമായി നടപ്പാക്കി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

  പിണറായി വിജയൻ

  പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയതുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യയോഗത്തിന് ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ വികസനത്തില്‍ വന്‍കുതിപ്പുണ്ടായി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

   എല്‍ഡിഎഫിന്റെ പ്രകടനപത്രികയുടെ ഭാഗമായി ഓരോ വര്‍ഷവം പൂര്‍ത്തിയാക്കിയ വാഗ്ദാനങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ആക്കി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് രാജ്യത്തിന് മാതൃകയായി. മുങ്ങിക്കിടന്ന ഗെയ്ല്‍ പൈപ്പ് ലൈനും ദേശീയ പാതാവികസനവും വൈദ്യുത പ്രസരണ പദ്ധതികളും യാഥാര്‍ഥ്യമാക്കി. ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

   Also Read-Pinarayi Vijayan Swearing-In Ceremony| രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

   കാര്‍ഷിക-വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവയെല്ലാം പ്രധാന ലക്ഷ്യമായിരുന്നു. കിഫ്ബി രൂപീകരണം, ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്നിവ കേരളത്തിന്റെ വികസനത്തിന് വലിയ കുതിപ്പായി. ജനത്തിനൊപ്പമാണ് ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. 50 ഇന പ്രധാന പരിപാടികളും 900 അനുബന്ധ വാഗ്ദാനങ്ങളുമാണ് മുന്നോട്ട് വെച്ചേക്കുന്നത്. അവ പൂര്‍ണമായി നടപ്പാക്കി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   സംസ്ഥാനത്തെ അതിദാരിദ്ര്യം അഞ്ച് വര്‍ഷം കൊണ്ട് ഇല്ലാതാക്കും. ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി അവരെ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസ രംഗത്തിന് പ്രത്യേക നയം രൂപീകരിക്കും. ആധുനിക സമ്പദ് ഘടനയിലെ മികച്ച തൊഴിലുകള്‍ സൃഷ്ടിക്കും. ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തും.

   Also Read- 15 പേർ സഗൗരവത്തിൽ; 5പേർ ദൈവനാമത്തിൽ; ദേവർകോവിൽ അള്ളാഹുവിന്റെ നാമത്തിൽ

   കാര്‍ഷിക മേഖലയില്‍ ഓരോ വിളയുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം നിശ്ചയിക്കും നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്പാദനം ഇരട്ടിപ്പിക്കാനുള്ള ശേഷിയുണ്ട്. സഹകരണ മേഖലയുമായും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സമന്വയിപ്പിക്കും. ഭൂവിനിയോഗ പദ്ധതി, വിള പദ്ധതി, തണ്ണീര്‍ത്തട പദ്ധതി എന്നിവ ആശൂത്രണം നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. മഴവെള്ളം കടലിലേക്ക് ഒഴുക്കി കളയാതെ സംഭരിക്കുന്ന വലിയ ജലസംഭരണികള്‍ ഒരുക്കും. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published: