തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലത്ത് KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് 2 പേര് മരിച്ചുകെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ സുധീർ, ഷെഹിൻഷാ എന്നിവരാണ് മരിച്ചത്. കൊല്ലം വെള്ളയിട്ടമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു; ഡ്രൈവര്‍ക്ക് പരിക്ക്
നീലേശ്വരത്ത് നിയന്ത്രണം വിട്ട് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു.
Also Read- വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച് വസ്ത്രം വലിച്ചുകീറി; പിന്നിൽ CPM പ്രവർത്തകരെന്ന് ആരോപണംലോറിയുടെ ക്യാബിനില്‍ കുടുങ്ങി കിടക്കുകയായിരുന്ന ക്ലീനറെ ക്യാബിന് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുഞ്ഞിന്റെ ചികിത്സയ്ക്കെന്ന വ്യാജേന പണപ്പിരിവ്; കഞ്ചാവ് കേസ് പ്രതിയടക്കം 3 പേര് പിടിയില്‍
ഒരു വയസ്സുകാരിയുടെ ചികിത്സയ്ക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ സംഘം പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ സഫീര്‍ (38), കോട്ടയം ഒളശ്ശ റാം മതേയില്‍ ലെനില്‍ (28), ചെങ്ങളം കടയ്ക്കല്‍ ജോമോന് (28) എന്നിവരാണ് പിടിയിലായത്. രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ ഒരു വയസ്സുള്ള പെണ്‍കുട്ടിയുടെ പേരിലായിരുന്നു പിരിവ്.
Also Read- ജീവനക്കാരിക്കൊപ്പമുള്ള ഫോട്ടോ സ്ഥാപനഉടമ സോഷ്യൽ മീഡിയയിലിട്ടു; ഭർത്താവ് രണ്ടു പേരേയും വെട്ടി; രണ്ടു പേരും തിരിച്ചുംമജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രം ഉപയോഗിച്ചുള്ള ഫെ്ളക്സ് അടിച്ച് പാലായില്‍ പണം പിരിക്കുകയായിരുന്നു സംഘം. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാസഹായത്തിനായി പണം പിരിക്കുന്നത് കണ്ട് ഫ്ളെക്സില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് പോലീസ് അന്വേഷണം നടത്തി.
കുട്ടിയുടെ പിതാവ് മകളുടെ ചികിത്സയ്ക്കു പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.