• HOME
  • »
  • NEWS
  • »
  • kerala
  • »
  • Driving | പ്രായപൂർത്തായികാത്ത മകൻ വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴ ചുമത്തി കോടതി

Driving | പ്രായപൂർത്തായികാത്ത മകൻ വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴ ചുമത്തി കോടതി

പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചതിന് 25000 രൂപ പിഴ ശിക്ഷയ്ക്ക് പുറമെ കോടതി പിരിയുംവരെ തടവിനും വിധിച്ചു....

Kerala-Police_

Kerala-Police_

  • Share this:
    കാസർകോട്: പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ച കേസിൽ​ രക്ഷിതാവിന്​ 25000 രൂപ പിഴ ചുമത്തി. കാസര്‍കോട് (Kasargod)​ ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റാണ്​ പിഴ വിധിച്ചത്. അബൂബക്കര്‍ കാരായില്‍ എന്നയാള്‍ക്കാണ്​ മകന്‍ വാഹനമോടിച്ചതിന്​ കോടതി പിഴ ചുമത്തിയത്​. പിഴ ശിക്ഷയ്ക്ക് പുറമെ കോടതി പിരിയുംവരെ തടവും വിധിച്ചു. അബൂബക്കർ കാരായിൽ 25000 രൂപ പിഴയടച്ചതിന്‍റെ രസീത്​ കേരള പൊലീസ് (Kerala Police) അവരുടെ ഔദ്യോഗിക​ ഫേസ്​ബുക്ക്​ പേജില്‍ പങ്കുവെക്കുകയും ചെയ്തു.അപകടകരമായ ഈ തെറ്റ്​ ആരും ആവര്‍ത്തിക്കരുതെന്ന്​ പൊലീസ്​ ഓര്‍മിപ്പിച്ചു.

    കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

    "25000 പിഴയും കോടതി പിരിയും വരെ തടവും"

    പ്രായപൂർത്തിയാവാത്ത മകൻ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകർത്താവിന് ബഹുമാനപ്പെട്ട കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്.
    തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്സ് മെസേജിൽ ആ രക്ഷാകർത്താവ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്...
    "ആരും ഇത് ആവർത്തിക്കരുത് 25000 രൂപ പോയിക്കിട്ടും".

    "എൻ്റെ പൊന്നു സുഹൃത്തുക്കളെ 25000 രൂപ നമ്മുടെ കുടുംബത്തിൽ നിന്നോ,
    സുഹൃത്തുക്കളിൽ നിന്നോ, നാട്ടുകാരിൽ നിന്നോ കുറച്ച് ബുദ്ധിമുട്ടിയാലും കടം മേടിച്ചായാലും
    സംഘടിപ്പിക്കാൻ ഈ കാലത്ത് വലിയ പ്രയാസമുണ്ടാവുമെന്ന് കരുതുന്നില്ല.

    Also Read- Malappuram | അവിവാഹിതയായ 45കാരിയെ വെട്ടിയശേഷം അയൽവാസി വിഷം കഴിച്ചു; ഇരുവരും ഗുരുതരാവസ്ഥയിൽ

    ഒരു ദിവസമോ ഒരു വർഷമോ രക്ഷിതാവിന് തടവും പ്രശ്നമല്ല.
    വാഹനത്തിൻ്റെ റെജിസ്ട്രേഷൻ റദ്ദാക്കുന്നതും, 25 വയസു വരെ മകന് ലൈസൻസ് എടുക്കാൻ പറ്റാത്തതും കാര്യമാക്കേണ്ട. പ്രായപൂർത്തിയാവാത്ത നമ്മുടെ എല്ലാമായ മകന് എന്തെങ്കിലും സംഭവിച്ചാൽ?

    ഇവൻ്റെ ഡ്രൈവിംഗ് മൂലം മറ്റൊരാളുടെ ജീവൻ അപകടത്തിലായാൽ?

    ആ രംഗങ്ങൾ നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ?"
    "നമ്മുടെതാണ് മക്കൾ "എന്ന ചിന്ത മാത്രം നമ്മളിൽ ഉണ്ടെങ്കിൽ ഒരു കാരണവശാലും പ്രായപൂർത്തിയാവാതെ ലൈസൻസില്ലാതെ ഒരു കുട്ടിക്കും ഒരു രക്ഷിതാവും വാഹനം നൽകില്ല....
    അവൻ ധിക്കരിച്ച് താക്കോലെടുത്ത് പോവില്ല......
    #keralapolice

    Summary- A father has been fined Rs 25,000 for driving his underage son. The fine was imposed by the Kasargod Chief Judicial Magistrate. Aboobacker Karayil was fined by his court for driving his son. In addition to the fine, the court also sentenced him to a day long custody. The Kerala Police shared the receipt of the fine of Rs 25,000 in the Aboobacker case on their official Facebook page. The police reminded that no one should repeat this dangerous mistake.
    Published by:Anuraj GR
    First published: