കാസർകോട്: സിപിഐ നേതാവ് കൃഷിയിടത്തിൽവെച്ച് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു കാഞ്ഞങ്ങാട് കരിച്ചേരിയില്‍ സി.പി.ഐ നേതാവ് പനയാല്‍ കരിച്ചേരി കുഞ്ഞമ്ബു നായരുടെ മകന് എ. മാധവന് നമ്ബ്യാരാണ് (65) മരിച്ചത്. കരിച്ചേരിയിലെ കൃഷിയിടത്തില്‍ ഇന്നലെ രാവിലെ 7.15നാണ് വെടിയേറ്റത്.
പ്ലാവിൽനിന്ന് ചക്ക ഇടാനായി കൃഷിയിടത്തിലെത്തിയതായിരുന്നു മാധവന് നമ്പ്യാർ. പന്നിയെ വെടിവെക്കാന്‍ പനയാലിലെ ശ്രീഹരി എന്നയാൾ കൃഷിയിടത്തില്‍ ഒളിപ്പിച്ചു വെച്ച തോക്കില്‍ അറിയാതെ ചവിട്ടിയപ്പോള്‍ വെടി പൊട്ടുകയും വലതുകാല്‍ മുട്ടിന് വെടിയേല്‍ക്കുകയും ചെയ്തു.
വെടിയേറ്റ് വീണ മാധവൻ നമ്പ്യാർ അവശനിലയിൽ ഏറെ നേരം കൃഷിയടത്തിൽ കിടന്നു. ഏറെ വൈകിയാണ് അയൽവാസി മാധവൻ നമ്പ്യാർ കൃഷിയിടത്തിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മംഗളുരുവിലെ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം അംഗമാണ് മാധവന് നമ്പ്യാര്‍.
മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിന് മുൻപ് കുട്ടികൾ കരഞ്ഞു കൊണ്ട് പകർത്തിയ വീഡിയോ മീഡിയയിൽ വൈറലായി. കന്യാകുമാരി (Kanyakumari) ജില്ലയിൽ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് സംഭവം.
ദിവസവും രാത്രിയിൽ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രൻ എല്ലാ ദിവസവും ഭാര്യ സിജി മോളെയും
മക്കളായ സുഷ്ക മോൾ (4), സുഷിൻ സിജോ (12 ), സുജിലിൻ ജോ (9) എന്നിവരെ സ്ഥിരമായി മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ചു എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ അവിടെ വച്ചു നാലു വയസ്സുകാരിയായ സുഷ്ക മോളെ പാമ്പുകടിക്കുകയായിരുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ടു കുട്ടികളെയും കൊണ്ട് അമ്മ സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു. അപ്പോൾ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.
തുടർന്ന് തിരുവട്ടാർ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കഴിഞ്ഞ ആഴ്ചയിലും സുരേന്ദ്രൻ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ മർദിക്കുകയും മക്കൾ മൂവരും കരഞ്ഞു വിഷമത്തോടെ പറയുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.