News18 MalayalamNews18 Malayalam
|
news18
Updated: January 19, 2021, 9:22 PM IST
kannur
- News18
- Last Updated:
January 19, 2021, 9:22 PM IST
കണ്ണൂർ: സി പി എമ്മിന്റെ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം ഉയർത്തിയ സംഭവത്തിൽ വിശദീകരണവുമായി സി പി എം. കഴിഞ്ഞദിവസത്തെ സി പി എം പ്രകടനത്തിൽ ഉയർന്ന കൊലവിളി മുദ്രാവാക്യങ്ങൾ പാർട്ടി നയത്തിന് വിരുദ്ധമാണെന്ന് സി പി എം വ്യക്തമാക്കി. പ്രകടനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങൾ സി പി എം ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് ഏരിയ സെക്രട്ടറി ബിജു കണ്ടക്കൈ പ്രസ്താവനയിൽ വ്യക്തമാക്കി.
'കൊല്ലേണ്ടവരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ, കൊന്നിട്ടുണ്ടീ പ്രസ്ഥാനം' - എന്നിങ്ങനെ ആയിരുന്നു പ്രകടത്തിലെ കൊലവിളി മുദ്രാവാക്യം. തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മർദ്ദിച്ച കേസിലെ പ്രതികൾക്ക് മയ്യിൽ ചെറുപഴശിയിൽ നൽകിയ സ്വീകരണത്തിലാണ് സി പി എം പ്രവർത്തകർ കൊലവിളി മുഴക്കിയത്. 'കയ്യും കൊത്തി കാലും കൊത്തി, പച്ചക്കൊടിയിൽ പൊതിഞ്ഞുകെട്ടി' എന്നിങ്ങനെ തുടരുന്ന മുദ്രാവാക്യം മുസ്ലിം ലീഗിൽ ചെറ്റകളേ എന്നൊക്കെയാണ് നീണ്ടുപോയത്.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
എന്നാൽ,
പ്രകടനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങൾ സി പി എം ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സി പി എം പ്രസ്താവനയിൽ വ്യക്തമാക്കി. 'പ്രകടനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങൾ സി പി എം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ ആ പ്രദേശത്തുകാരനോ മയ്യിൽ പഞ്ചായത്തുകാരനോ പോലുമല്ല എന്നാണ് പാർട്ടി അന്വേഷണത്തിൽ മനസിലാക്കാൻ സാധിച്ചത്. പ്രകടനത്തിന്റെ അവസാനഘട്ടത്തിൽ ഈ വ്യക്തി മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത് വരെയും അത്തരത്തിലുള്ള പ്രകോപനപരമായി മുദ്രാവാക്യം ഒന്നും പ്രസ്തുത പ്രകടനത്തിൽ ഉയർന്നിട്ടില്ല. മുദ്രാവാക്യം വിളിച്ചുകൊടുത്ത വ്യക്തിക്ക് പാർട്ടിയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെങ്കിൽ കർശന നടപടിയെടുക്കാൻ പാർട്ടി തയ്യാറാകും' - പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, പ്രദേശത്ത് ലീഗ് നടത്തുന്ന അക്രമ പരമ്പകളെ പ്രകടനത്തിൽ ഉയർന്ന കേവലമൊരു മുദ്രാവാക്യത്തിന്റെ മറ പറ്റി വെള്ള പൂശാനുള്ള പരിശ്രമത്തെ അപലപിക്കുന്നതായും സി പി എം മയ്യിൽ ഏരിയ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡിൽ യു ഡി എഫ് ബൂത്ത് ഏജന്റുമാരെ മർദ്ദിച്ച കേസിൽ സി പി എം നേതാക്കളെ കോടതി റിമാൻഡ് ചെയ്തിരുന്നു. സി പി എം പ്രാദേശിക നേതാവ് ബാലകൃഷ്ണൻ അടക്കമുള്ളവരെ ആയിരുന്നു കോടതി റിമാൻഡ് ചെയ്തിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇവർക്ക് സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. ഈ സ്വീകരണത്തിലാണ് സി പി എം പ്രവർത്തകർ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം മുഴക്കിയത്.
കഴിഞ്ഞദിവസം വൈകുന്നേരം ചെറുപഴശി നെല്ലിക്കപ്പാലത്ത് ആയിരുന്നു സ്വീകരണ പരിപാടി. കൊലവിളി മുദ്രാവാക്യങ്ങളിൽ കോൺഗ്രസ്, ലീഗ് നേതാക്കളുടെ പേര് പറഞ്ഞ് ആയിരുന്നു പരാമർശങ്ങൾ. ഇതിനിടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് മയ്യിൽ പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. ഇതിനിടെ സി പി എം ശ്രമിക്കുന്നത് സ്ഥലത്ത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്ന് യു ഡി എഫ് നേതാക്കൾ ആരോപിച്ചു.
Published by:
Joys Joy
First published:
January 19, 2021, 9:22 PM IST