നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ചെലുത്തി; ഇ.ഡിക്കെതിരെ സന്ദീപ് നായർ മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച്

    മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ചെലുത്തി; ഇ.ഡിക്കെതിരെ സന്ദീപ് നായർ മൊഴി നൽകിയെന്ന് ക്രൈംബ്രാഞ്ച്

    സർക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാനും സമ്മർദമുണ്ടായെന്നും, കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മർദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

    സന്ദീപ് നായർ

    സന്ദീപ് നായർ

    • Share this:
      തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായരില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റിന് എതിരായ മൊഴി ലഭിച്ചെന്ന് ക്രൈംബ്രാഞ്ച്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കേസ്.  സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചെന്നാണ് സന്ദീപ് നായരുടെ മൊഴി. സർക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാനും സമ്മർദമുണ്ടായെന്നും, കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മർദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

      ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ട് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്  ചോദ്യം ചെയ്തത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ചോദ്യം ചെയ്യൽ. ഇഡിക്കെതിരായി രണ്ടു കേസുകളാണ് എടുത്തിരുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറയാന്‍ ഇഡി നിര്‍ബന്ധിച്ചു എന്ന മൊഴി സന്ദീപില്‍ നിന്ന് ലഭിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

      Also Read ഇത്തവണ കൊട്ടിക്കലാശമില്ല; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു

      സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്. എന്നാല്‍ സന്ദീപിന്റെ അഭിഭാഷക അങ്ങനെ ഒരു പരാതി നല്‍കിയില്ലെന്ന് വാദിച്ചിരുന്നു. ഏതായാലും സന്ദീപ് നായര്‍ കേസിന് അനുകൂലമായ മൊഴി നല്‍കിയെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. അതേസമയം സന്ദീപ് നായരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത് ഇഡി അറിയാതെയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇ.ഡി വ്യക്തമാക്കി.

      മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരു പറയാൻ ഇ ഡി നിർബന്ധിച്ചു; മാനസികമായി പീഡിപ്പിച്ചു: സന്ദീപ് നായർ


      കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാൻ തന്നെ നിർബന്ധിച്ചെന്ന് സന്ദീപ് നായർ കത്തിൽ പറയുന്നു.
      യഥാർത്ഥ പ്രതികളെ കസ്റ്റഡിയിൽ എടുക്കാതെ അന്വേഷണം വഴി തെറ്റിക്കാൻ  ഇഡി ശ്രമിക്കുന്നതായും കത്തിൽ ആരോപിക്കുന്നുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലും രാഷ്ട്രീയ പ്രേരിതമായും തന്നെപ്പോലെയുള്ളവർ ദീർഘകാലം ജയിലിൽ കഴിയേണ്ടി വരുമ്പോൾ ഉന്നതരായവർ പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ പുറത്ത് പോകുന്നതും കാണാൻ കഴിഞ്ഞുവെന്ന് കത്തിൽ സന്ദീപ് നായർ പറയുന്നുണ്ട്. ഞങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നീ കാണാൻ പോകുന്നതേയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി. താൻ കേട്ടിട്ടില്ലാത്ത ചില കമ്പനികളുടെ പേര് പറയാനും നിർബന്ധിച്ചുവെന്ന് കത്തിൽ ആരോപിക്കുന്നു.

      Also Read 'ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല, എന്നെ ചെരിപ്പൂരി എറിഞ്ഞു' - ആരോപണങ്ങൾ നിഷേധിച്ച് സൊമാറ്റോ
      ഡെലിവറി ബോയ്

      മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്തു. പേര് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അവരെക്കുറിച്ച് അന്വേഷിച്ചില്ല, അവർ പ്രതി പട്ടികയിലും ഇല്ല. എന്നിട്ടും അവരുടെ പേര് പറയാൻ നിർബന്ധിച്ചു.

      കേസ് സംബന്ധിച്ച് ഇല്ലാ കഥകൾ ഇഡി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. സിനിമകളെ പോലും വെല്ലുന്ന കഥകളാണ്  മെനഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്കാത്തതിനാൽ ഉറങ്ങാൻ പോലും അനുവദിച്ചില്ല. തന്റെ ജീവന് ഇഡി ഉദ്യോഗസ്ഥരിൽ നിന്നും ഭീഷണിയുണ്ടെന്നും കത്തിൽ സന്ദീപ് നായർ പറഞ്ഞിട്ടുണ്ട്. ജയിൽ അധികൃതർ കത്ത് മെയിൽ വഴി കോടതിക്കും, സന്ദീപിന്റെ അഭിഭാഷകനും കൈമാറി.

      അതേസമയം, പ്രതിയുടെ കത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഇഡിയുടെ സംശയം. സന്ദീപ് കസ്റ്റഡിയിൽ
      ഉള്ളപ്പോൾ ഇത്തരം പരാതി കോടതിയിൽ പറഞ്ഞില്ല. കസ്റ്റഡിയിൽ തുടരാൻ കോടതിയിൽ താല്പര്യം പ്രകടിപ്പിച്ച
      പ്രതിയാണ് സന്ദീപ് നായർ. പൊലീസുകാരും, പ്രതിയും ഇഡിക്കെതിരെ നൽകിയ മൊഴിയെക്കുറിച്ച് ഇഡി
      പരിശോധന തുടങ്ങിയിട്ടുണ്ട്. സന്ദീപിന്റെ നീക്കത്തിന് പിന്നിൽ  ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇഡി
      സംശയിക്കുന്നത്.


      Published by:Aneesh Anirudhan
      First published:
      )}