• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dileep granted bail | ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ എല്ലാ മുന്നൊരുക്കവും; ഒടുവില്‍ നിരാശയോടെ പോലീസ്; മധുരം നല്‍കി ആരാധകര്‍

Dileep granted bail | ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ എല്ലാ മുന്നൊരുക്കവും; ഒടുവില്‍ നിരാശയോടെ പോലീസ്; മധുരം നല്‍കി ആരാധകര്‍

തിങ്കളാഴ്ച്ച അതിരാവിലെ മുതൽ രണ്ടംഗ   ക്രൈം ബ്രാഞ്ച് സംഘം മഫ്തിയിൽ ദിലീപിൻ്റെആലുവയിലെ വസതിക്ക് മുൻപിൽ  നീക്കങ്ങൾ നിരീക്ഷിക്കാൻ  ഉണ്ടായിരുന്നു

  • Share this:
വെള്ളിയാഴ്ച്ചയാണ് ദിലീപിന് (Dileep) എതിരായ ഗൂഡാലോചന കേസിൽ വിധി പറയാൻ  കേസ് തിങ്കളാഴ്ചത്തേക്ക്  മാറ്റി വയ്ക്കുന്നതായി കോടതി അറിയിച്ചത്. അന്ന് മുതൽ ദിലീപിൻ്റെ ആലുവയിലെ വീടും പരിസരവും ക്രൈംബ്രാഞ്ചിൻ്റെ (Crime branch) നിരീക്ഷണത്തിലായിരുന്നു. ജാമ്യപേക്ഷയിൽ വിധി പ്രഖ്യാപിക്കാൻ ഇരുന്ന തിങ്കളാഴ്ച്ച അതിരാവിലെ മുതൽ രണ്ടംഗ   ക്രൈം ബ്രാഞ്ച് സംഘം മഫ്തിയിൽ ദിലീപിൻ്റെആലുവയിലെ വസതിക്ക് മുൻപിൽ  നീക്കങ്ങൾ നിരീക്ഷിക്കാൻ  ഉണ്ടായിരുന്നു.

പിന്നാലെ 9 മണിയോടെ മുന്നംഗ പൊലീസ് സംഘവും സ്ഥലതെത്തി. 10 മണിയായപ്പോൾ അടുത്ത അഞ്ചംഗ പൊലീസ് സംഘവും മറ്റൊരു വാഹനത്തിലെത്തി. പിന്നെ അനുകൂല വിധിയും പ്രതീക്ഷിച്ച് സ്ഥലത്ത് തമ്പടിച്ചു. ഒടുവിൽ ദിലിപിന് ജാമ്യം അനുവദിച്ചെന്ന വാർത്ത വന്നതോടെ ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ മുഖത്തെ നിരാശ വായിച്ചെടുക്കുവാൻ കഴിയുമായിരുന്നു.

മേലുദ്യോസ്ഥരുടെ അറിയിപ്പു വന്നതോടെ പൊലീസ് സംഘം മടങ്ങി. ക്രൈം ബ്രാഞ്ച് സംഘത്തിന് പിന്നാലെ അഭിപ്രായം തേടി മാധ്യമ പ്രവർത്തകർ വളഞ്ഞു. ഒടുവിൽ മേലുദ്യോഗസ്ഥരുടെ അറിയിപ്പിനെ തുടർന്നാണ് തങ്ങൾ മടങ്ങുന്നതെന്നും, തുടർ നടപടികൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സംഘത്തിൽ ഉണ്ടായിരുന്ന സി. ഐ മാധ്യമങ്ങളോട് വ്യക്തമാക്കി.

ദിലീപിന് ജാമ്യം അനുവദിച്ചെന്ന വിധി വന്നതിന് പിന്നാലെ മധുര പലഹാരവുമായി ദിലീപിൻ്റെ ആരാധകരും ആലുവയിലെ ദേശത്തെ വസതിയിൽ എത്തിയിരുന്നു. ലഡുവുമായി എത്തിയ ആരാധകർ ദിലിപിൻ്റെ വസതിക്ക് മുൻപിലൂടെ വന്നു പോയവർക്കെല്ലാം മധുരം നൽകി.

ദിലീപ് താമസിക്കുവാൻ സാധ്യതയുള്ള ആലുവയിലെ വസതി ഉൾപ്പെടെ നാലു കേന്ദ്രങ്ങളിൽ കഴിഞ്ഞ എതാനും ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. വധ ശ്രമ ഗൂഢാലോചനയിൽ നടൻ ദിലീപിന് ഉപാധികളോടെയാണ് മുൻ കൂർ ജാമ്യം അനുവദിച്ചത്.  ജസ്റ്റിസ് പി.ഗോപിനാഥിൻറെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. ദിലീപിന് ജാമ്യം അനുവധിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും എല്ലാ പ്രതികൾക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ പ്രോസിക്യൂഷന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻറെ ആവശ്യം കോടതി തള്ളുകയാണുണ്ടായത്
പ്രതികൾ അന്വേഷണത്തോട് സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ അറസ്റ്റിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയെ സമീപിക്കാം. കേസിൽ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സത്യം ജയിച്ചുവെന്നാണ് ദിലീപീൻറെ അഭിഭാഷകൻ പറഞ്ഞത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ, ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി. എൻ. സുരാജ്, ഡ്രൈവർ അപ്പു വെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. വിധി വന്നെങ്കിലും ദിലിപിൻ്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല
Published by:Arun krishna
First published: