നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എം.സി കമറുദ്ദീൻ MLAയ്ക്കെതിരെയുള്ള സാമ്പത്തികതട്ടിപ്പ് കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും; നൂറ് കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപണം

  എം.സി കമറുദ്ദീൻ MLAയ്ക്കെതിരെയുള്ള സാമ്പത്തികതട്ടിപ്പ് കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും; നൂറ് കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപണം

  ഒന്നരവർഷം മുൻപാണ് സ്വർണ്ണക്കടയുടെ പ്രവർത്തനം നിർത്തിവെച്ചത്. ഇതുവരെ പണം തിരിച്ചു നൽകാത്ത സാഹചര്യത്തിലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

  MC Khamaruddin

  MC Khamaruddin

  • News18
  • Last Updated :
  • Share this:
  കാസർഗോഡ്: ഫാഷൻ ഗേൾസ് ജ്വല്ലറി തട്ടിപ്പ് കേസിൽ
  മഞ്ചേശ്വരം എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ എംസി കമറുദ്ദീന് എതിരായുള്ള കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷിനാണ് അന്വേഷണ ചുമതല.

  ചന്ദേര, കാസർഗോഡ് പൊലീസ് സ്റ്റേഷനുകളിലായി 17 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏഴ് കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ല പൊലീസ് മേധാവി ഡി.ശില്‍പ പറഞ്ഞു. കൂടുതൽപേർ പരാതിയുമായി രംഗത്ത് വരുന്ന സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.

  800ഓളം നിക്ഷേപകരില്‍ നിന്നായി 132 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുള്ളതായാണ് ആരോപണം. കാസർഗോഡ് ടൗണ്‍ സ്‌റ്റേഷനില്‍ അഞ്ചു പരാതികള്‍ കിട്ടിയതായി പൊലീസ് അറിയിച്ചു. ഇതും ക്രൈംബ്രാഞ്ചിന് കൈമാറും. ഇതിനിടയിൽ വണ്ടിച്ചെക്ക് കേസിൽ എംഎൽഎയ്ക്കെതിരെ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി സമൻസ് അയച്ചു.

  You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]

  കള്ളാർ സ്വദേശികളായ രണ്ടു വ്യക്തികൾക്ക് നൽകിയ 78 ലക്ഷം രൂപയുടെ ചെക്ക് സംബന്ധിച്ച പരാതിയിലാണ് കോടതിനടപടി. കള്ളാർ സ്വദേശികളായ പി.സുബീർ, സി.അഷ്റഫ് തുടങ്ങിയവരിൽ നിന്നും കൈപ്പറ്റിയ നിക്ഷേപത്തിനു പകരമായി നൽകിയ ചെക്കുകൾ സംബന്ധിച്ചാണ് പരാതി.

  ജനുവരി മാസത്തിൽ നൽകിയ രണ്ടു ചെക്കുകളും മടങ്ങിയതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി എം.സി കമറുദ്ദീനും ജ്വല്ലറി ഡയറക്ടർ ടി.കെ പൂക്കോയ തങ്ങൾക്കും നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകി.

  ഒന്നരവർഷം മുൻപാണ് സ്വർണ്ണക്കടയുടെ പ്രവർത്തനം നിർത്തിവെച്ചത്. ഇതുവരെ പണം തിരിച്ചു നൽകാത്ത സാഹചര്യത്തിലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
  Published by:Joys Joy
  First published:
  )}