News18 MalayalamNews18 Malayalam
|
news18
Updated: September 1, 2020, 4:50 PM IST
jose, joseph
- News18
- Last Updated:
September 1, 2020, 4:50 PM IST
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടിലയിൽ തീരുമാനം എടുത്തപ്പോൾ പി.ജെ ജോസഫ് - ജോസ്.കെ. മാണി പക്ഷത്ത് മാത്രമല്ല അലയൊലികൾ. കടുത്ത നടപടിയിലേക്ക് നീങ്ങിയ യുഡിഎഫ് അടുത്ത ചുവടിൽ കാലുറപ്പിക്കുന്നില്ല. ജോസിന്റെ കൈയിലെ രണ്ടില കണ്ടു കോൺഗ്രസ് നേതൃത്വം വീണ്ടും പതറുന്നോ എന്ന സംശയം ബലപ്പെടുകയാണ്. ജോസ് പക്ഷത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കുന്ന നിർണായകതീരുമാനം പ്രതീക്ഷിച്ച സെപ്റ്റംബർ മൂന്നിലെ യുഡിഎഫ് യോഗം മാറ്റി. കൂടുതൽ കൂടിയാലോചനകൾ നടത്തുമെന്നാണ് യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ജോസ് വിഭാഗത്തെ പുറത്താക്കാനുള്ള തീരുമാനത്തിൽ വീണ്ടും പുനരാലോചനയിലാണ് കോൺഗ്രസ്. രാജ്യസഭാ തെരഞ്ഞെടുപ്പോടെ പുകഞ്ഞ അമർഷം മെല്ലെ കെട്ടടങ്ങുമോ? തുടർനീക്കങ്ങൾ ആലോചിച്ച് മതിയെന്നാണ് പൊതുധാരണ. ജോസിനെതിരെ മൂർച്ചയേറിയ പ്രതികരണങ്ങൾ നടത്തിയ നേതാക്കളുടെ സ്വരം മൃദുവായി തുടങ്ങി.
You may also like:വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്: പ്രതികൾക്ക് അടൂർ പ്രകാശുമായി ബന്ധമെന്ന് മന്ത്രി ഇ.പി. ജയരാജൻ [NEWS]രണ്ടില അനുവദിക്കുന്നതിനെ എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലാവാസ [NEWS] ഏഴു വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം കഴിഞ്ഞ് അമ്മ [NEWS]
സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള ആരോപണങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരോക്ഷമായി സര്‍ക്കാര്‍ അനുകൂല നിലപാടെടുത്ത ജോസ്.കെ.മാണി വിഭാഗത്തോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് കെപിസിസി രാഷ്ട്രീയകാര്യസമിതി എത്തിയിരുന്നു.
മുതിർന്ന ലീഗ് നേതാക്കളെ പ്രതിപക്ഷനേതാവ് നേരിട്ടെത്തി കണ്ട് ഇക്കാര്യത്തിൽ ധാരണയുമായിരുന്നു. മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തിൽ കേരളാ കോൺഗ്രസിന് എതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ചിഹ്നത്തിൽ കമ്മീഷൻ തീർപ്പ് കൽപ്പിച്ചത്.
ചിഹ്നത്തിൽ കാര്യമില്ലെന്നും കെ.എം മാണിയാണ് ചിഹ്നമെന്നും പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി തന്നെ പറഞ്ഞത് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് വിട്ടുവീഴ്ച വേണ്ടെന്ന അഭിപ്രായവും ഒരുവശത്ത് ശക്തമാണ്. ബെന്നി ബഹനാൻ, കെ.സി ജോസഫ്, കെ.മുരളീധരൻ എന്നിവരാണ് കഴിഞ്ഞ രാഷ്ട്രീയക്കാരെ സമിതിയിൽ ജോസിനെതിരെ ശക്തമായ വിമർശനം ഉയർത്തിയത്.
ജോസ് പക്ഷത്തെ മുന്നണിയിലെടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ എന്നുമാണ് പി.ജെ ജോസഫിന്റെ പ്രതികരണം. ഇത് യുഡിഎഫിന് കൂടുതൽ തലവേദനയാകും.
Published by:
Joys Joy
First published:
September 1, 2020, 4:46 PM IST