• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബജറ്റില്‍ പ്രഖ്യാപിച്ച ഡാറ്റാ ബാങ്ക് പദ്ധതി നാല് വര്‍ഷമായി ചുവന്ന ചരടില്‍; ഭൂമാഫിയ്ക്ക് വേണ്ടിയെന്ന് ആരോപണം

ബജറ്റില്‍ പ്രഖ്യാപിച്ച ഡാറ്റാ ബാങ്ക് പദ്ധതി നാല് വര്‍ഷമായി ചുവന്ന ചരടില്‍; ഭൂമാഫിയ്ക്ക് വേണ്ടിയെന്ന് ആരോപണം

ഡാറ്റാ ബാങ്ക് പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവച്ചെങ്കിലും കൃഷിവകുപ്പിന് ആകെ ലഭിച്ചത് ഒന്നര കോടി രൂപയാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കോഴിക്കോട്: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഡാറ്റാ ബാങ്ക് പദ്ധതി നാല് വര്‍ഷമായിട്ടും നടപ്പായില്ല. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണം കുറ്റമറ്റതാക്കാനുള്ള ഡാറ്റാ ബാങ്ക് പദ്ധതിയ്ക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവച്ചെങ്കിലും കൃഷിവകുപ്പിന് ആകെ ലഭിച്ചത് ഒന്നര കോടി രൂപയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

    കൃഷിഭവന്റെ പരിധിയില്‍ വരുന്ന നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണാര്‍ഥം ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കാന്‍ 2016-2017 സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചത്. ഡാറ്റാ ശേഖരണം തുടരുന്നെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പദ്ധതി എവിടെയും എത്തിയില്ലെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

    You may also like:ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

    നെല്‍വയലുകളിലെയും തണ്ണീര്‍ത്തടങ്ങളിലെയും ജലസമൃദ്ധിയും ഭൂമിയുടെ പാരിസ്ഥിതിക സ്വഭാവവും കണക്കിലെടുത്താണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തുന്നത്. അശാസ്ത്രീയമായ ഭൂവിനിയോഗവും ചൂഷണവും തടയുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഡാറ്റാ ശേഖരണം. ഒരുവര്‍ഷത്തിനകം ഡാറ്റാ ബാങ്ക് പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.

    എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഡാറ്റാ ബാങ്ക് നടപ്പാക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഡാറ്റാ ബാങ്ക് നടപ്പാക്കുന്നത് വൈകാന്‍ കാരണം ഭൂമാഫിയയുടെ ഇടപെടലാണെന്ന് സാമൂഹ്യപ്രവര്‍ത്തകനായ സതീഷ് മലപ്രം ആരോപിക്കുന്നു.

    vineഎന്നാല്‍ ഡാറ്റാബാങ്കിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.നെല്‍വയല്‍ സംരക്ഷണത്തിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്നതാണ് ഡാറ്റാ ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. ബജറ്റിലെ ഡാറ്റാ ബാങ്ക് പ്രഖ്യാപനം നാല് വര്‍ഷം പിന്നിടുമ്പോഴും എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ സര്‍ക്കാറിന് തന്നെ നിശ്ചയമില്ലെന്നിരിക്കെയാണ് വീണ്ടുമൊരു ബജറ്റ് അവതരണത്തിന് കേരളം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്.
    Published by:Naseeba TC
    First published: