നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാളയാറിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി; മദ്യത്തിൽ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചതാകാമെന്ന് സംശയം

  വാളയാറിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി; മദ്യത്തിൽ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചതാകാമെന്ന് സംശയം

  മദ്യത്തിൽ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചതാകാമെന്ന് സംശയം

  Valayar

  Valayar

  • Last Updated :
  • Share this:
  പാലക്കാട് വാളയാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി. വാളയാറിലെ പുതുശ്ശേരി പഞ്ചായത്തില്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് ഇന്നലെയും ഇന്നുമായാണ് നാലുപേര്‍ മരിച്ചത്. വ്യാജമദ്യം കഴിച്ച് അവശനിലയിലായ ഒരാള്‍ക്കൂടിയാണ് മരിച്ചത്. ചെല്ലന്‍ കാവ് സ്വദേശി മൂര്‍ത്തി ആണ് ഒടുവില്‍ മരിച്ചത്.

  ഒൻപത് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചെലങ്കാവ് ആദിവാസി കോളനിയിലെ അയ്യപ്പൻ, ശിവൻ, രാമൻ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അയ്യപ്പനും വൈകീട്ട് ആറരയോടെ രാമനും മരിച്ചു. ശിവനെ ഇന്ന് രാവിലെയാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

  Also Read'സ്വർണ്ണക്കള്ളക്കടത്തിന്റെ വേരുകൾ തേടിയുള്ള അന്വേഷണം ചെന്നെത്തുക ലീഗ്- ജമാഅത്തെ ഇസ്ലാമി-BJP നേതാക്കളുടെ വീട്ടുമുറ്റത്ത്': KT ജലീൽ

  ഇതോടെയാണ് മദ്യദുരന്തമാണെന്ന സംശയം ഉയർന്നത്. ഇവർ മൂന്നു പേരും ഇന്നലെ അമിതമായി മദ്യപിച്ചിരുന്നതായി കോളനിക്കാർ പറഞ്ഞു. ഇവരോടൊപ്പം മദ്യപിച്ച ഒൻപത് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

  എന്നാൽ പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ മരിച്ച രണ്ടുപേരുടെയും മൃതദേഹം കോളനിക്കാർ സംസ്ക്കരിച്ചിരുന്നു. ഇവരുടെ മൃതദേഹവും പോസ്റ്റ് മോർട്ടം ചെയ്യണമെന്നും ആവശ്യമുയർന്നു.
  Published by:user_49
  First published: