നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പകുതി സീറ്റിലെ ഷോ നഷ്ടമുണ്ടാക്കും; ആശങ്ക ബാക്കിയാക്കി തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം

  പകുതി സീറ്റിലെ ഷോ നഷ്ടമുണ്ടാക്കും; ആശങ്ക ബാക്കിയാക്കി തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം

  മലയാളത്തിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ മരക്കാറിന്റെ റിലീസ് ഉടനെ ഉണ്ടാവില്ലായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നു എന്ന തീരുമാനം ആശ്വാസമെന്ന പോലെ ആശങ്കകളും ഉളവാക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 50 ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സിനിമകളുടെ തിയേറ്റര്‍ റിലീസുകള്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

   മലയാളത്തിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ മരക്കാറിന്റെ റിലീസ് ഉടനെ ഉണ്ടാവില്ലായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. മരക്കാറിനെ ഒടിടിയിലെത്തിക്കാന്‍ വിവിധ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.

   അമ്പതിലേറെ സിനിമകളാണ് തിയേറ്റര്‍ തുറക്കാന്‍ കാത്തിരിക്കുന്നത്. വലിയ ഇടവേളക്ക് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചുവെങ്കിലും ആകാംക്ഷയോടെ കാത്തിരിക്കുന്ന എത്ര ചിത്രങ്ങള്‍ ഉടന്‍ എത്തുമെന്ന കാര്യത്തില്‍ സംശയമാണ്.

   ദീപാവലിക്ക് അന്യഭാഷകളില്‍ നിന്ന് റിലീസിന് എത്തുന്ന ആദ്യത്തെ വലിയ ചിത്രം രജനിയുടെ അണ്ണാത്തെയാണ്. കാവല്‍, അജഗജാന്തരം തുടങ്ങിയ മലയാളം ചിത്രങ്ങളാണ് ആദ്യം റിലീസിന് പ്രതീക്ഷിക്കുന്നത്. വിശാല്‍ ചിത്രം എനിമി, അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി എന്നിവയും റിലീസിനുണ്ട്.

   അതേ സമയം സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിയേറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കാന്‍ തീരുമാനമായി. അമ്പത് ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. തിയേറ്ററില്‍ എസി പ്രവര്‍ത്തിപ്പിക്കും. തിയേറ്ററുകളില്‍ പോകാന്‍ വാക്‌സീന്‍ നിര്‍ബന്ധം.

   ഒക്ടോബര്‍ 25 മുതല്‍ നിബന്ധനകളോടെ സിനിമാ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക.

   സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; വിവാഹ-മരണ ചടങ്ങുകളിൽ 50 പേർക്ക് പങ്കെടുക്കാം; കോളേജുകൾ ഈ മാസം 18ന് തുറക്കും

   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനമായി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. 50 പേരെ വരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ 1 മുതൽ ഗ്രാമസഭകൾ ചേരാനും അനുവദിക്കും.

   ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

   സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതി. പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്.

   സി എഫ് എൽ ടി സി, സി. എസ്.എൽ. ടി സി കളായി പ്രവർത്തിക്കുന്ന കോളേജുകൾ, കോളേജ് ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോൾ ആ ഉത്തരവാദിത്വം നിറവേറ്റാൻ പറ്റുന്ന വളണ്ടിയർമാരെ പകരം കണ്ടെത്താവുന്നതാണ്.
   Published by:Karthika M
   First published:
   )}