ആലപ്പുഴ: ആകാശവാണിയുടെ ആലപ്പുഴ റേഡിയോ നിലയം അടച്ചു പൂട്ടാനുള്ള തീരുമാനം പിൻവലിച്ചു. ആകാശവാണിയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ ഏറ്റവും പ്രസരണ ശേഷിയുള്ള ട്രാൻസ്മിറ്റർ പ്രവർത്തിക്കുന്നത് ആലപ്പുഴയിലാണ്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ, മലമടക്കിൽ താമസിക്കുന്നവർ, പ്രകൃതി ദുരന്തത്തിൽ അകപ്പെടുന്നവർ എന്നിവർക്കെല്ലാം ആശ്രയമായിരുന്ന സ്റ്റേഷൻ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.
You may also like: 'നടന്നത് ജാലവിദ്യയെന്ന് ജീവനക്കാരൻ'; ഇറാനിയൻ മോഷണസംഘത്തെ ചേർത്തലയിൽ എത്തിച്ചു [NEWS]'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]
പ്രതിപക്ഷനേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'ആലപ്പുഴ റേഡിയോ നിലയം നാളെ മുതൽ പൂട്ടാനുള്ള തീരുമാനം പിൻവലിച്ച ആകാശവാണിയുടെ തീരുമാനത്തെ നിറഞ്ഞ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. ഇക്കഴിഞ്ഞ ആറാം തീയതിയാണ് ആലപ്പുഴ നിലയത്തിലെ ട്രാൻസ്മിറ്റർ നിർത്തി വയ്ക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറോട് ആവശ്യപ്പെട്ടിരുന്നു. AADEE പ്രവർത്തകരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ആകാശവാണി സ്നേഹികളും ആലപ്പുഴ നിലയത്തിന് വേണ്ടി ഒറ്റക്കെട്ടായി ശബ്ദമുയർത്തിയതോടെ അടച്ചുപൂട്ടൽ 13 വരെ നീട്ടിവച്ചു.
കേരളത്തിൽ ഏറ്റവും പ്രസരണ ശേഷിയുള്ള ട്രാൻസ്മിറ്റർ പ്രവർത്തിക്കുന്നത് ആലപ്പുഴയിലാണ്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ, മലമടക്കിൽ താമസിക്കുന്നവർ, പ്രകൃതി ദുരന്തത്തിൽ അകപ്പെടുന്നവർ എന്നിവർക്കെല്ലാം ആശ്രയമായിരുന്ന സ്റ്റേഷൻ ഇല്ലാതാക്കാനാണ് ശ്രമിച്ചത്.
1971 കാലത്ത് സ്ഥാപിതമായ ആലപ്പുഴ സ്റ്റേഷൻ വഴിയാണ് കേരളത്തിലെ പല ജില്ലകളിലും സിഗ്നൽ ലഭിച്ചിരുന്നത്. നാളെ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ചാണ് ഇന്ന് വൈകുന്നേരം ഷാനിമോൾ ഉസ്മാൻ MLA ഡിസിസി അധ്യക്ഷൻ, അഡ്വ എം ലിജു,കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എ എ ഷുക്കൂർ എന്നിവരോടൊപ്പം ആലപ്പുഴ നിലയത്തിൽ എത്തിയത്.
അവിടെ ഇരുന്ന് ആകാശവാണി സി ഇ ഒ ശശിശേഖർ വെൺപതിയെ ഫോണിൽ ബന്ധപ്പെട്ടു. നാളെ മുതൽ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിച്ചതായും തൽസ്ഥിതി തുടരാനുമുള്ള നിർദേശം സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ എം. ഗൗരിക്ക് CEO നൽകിയെന്നു ആകാശവാണി അധികൃതർ അറിയിച്ചു. ഈ നിർദേശത്തെഇരുകൈയും നീട്ടി സ്വീകരിക്കുന്നു. ആകാശവാണി ആലപ്പുഴ സ്റ്റേഷന് വേണ്ടിയുള്ള പോരാട്ടം പ്രതിഷേധ തരംഗമാക്കിയ എല്ലാവരേയും ചേർത്ത് പിടിക്കുന്നു.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.