• HOME
  • »
  • NEWS
  • »
  • kerala
  • »
  • DOG VIRAL VIDEO | ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മോട്ടോർ വാഹന വകുപ്പും; വാഹനം കസ്റ്റഡിയിൽ എടുത്തു

DOG VIRAL VIDEO | ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് മോട്ടോർ വാഹന വകുപ്പും; വാഹനം കസ്റ്റഡിയിൽ എടുത്തു

നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചെങ്ങമനാട് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.

dog viral video

dog viral video

  • News18
  • Last Updated :
  • Share this:
    കൊച്ചി: ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പും കേസ് രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. വാഹനം കസ്റ്റഡിയിൽ എടുക്കുയും ചെയ്തു. കൂടാതെ, ഡ്രൈവറുടെ ലൈസൻസിനെതിരെ നടപടിക്ക് ശുപാർശ നൽകിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

    മനുഷ്യൻ എന്ന പദത്തിന്റെ അർത്ഥം തന്നെ ചോദ്യ ചിഹ്നമാക്കുന്ന ചില മനുഷ്യർ എന്നാണ് സംഭവത്തെ മോട്ടോർ വാഹനവകുപ്പ് വിശേഷിപ്പിച്ചത്. ടാർ റോഡിലൂടെ സ്വന്തം കാറിൽ ജീവനുള്ള നായയെ കെട്ടിവലിച്ച സംഭവത്തെക്കുറിച്ച് മറ്റെന്ത് വിശേഷിപ്പിക്കാനെന്നാണ് മോട്ടോർ വാഹന വകുപ്പ് ചോദിക്കുന്നത്.

    You may also like:നവദമ്പതികൾ ഹണിമൂൺ ക്യാൻസലാക്കി; പിന്നെ നേരെ പോയത് കർണാടകയിലെ ബീച്ച് വൃത്തിയാക്കാൻ [NEWS]കാറിന്റെ പിന്നിൽ നായയെ കെട്ടിയിട്ട് വാഹനം ഓടിച്ചു; ഓടി തളർന്ന നായയെ വലിച്ചിഴച്ച് കാർ, ഒടുവിൽ യാത്രക്കാർ തടഞ്ഞു [NEWS] ലോക്ക് ഡൗൺ കാലത്ത് ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി; ഇപ്പോൾ കാത്തിരിപ്പ് 'മൂന്ന്' കടിഞ്ഞൂൽ കൺമണികൾക്കായി [NEWS]

    അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിലാണ് കാർ ഡ്രൈവറെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേരള പൊലീസ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

    എറണാകളും ചെങ്ങമനാട് അത്താണി ഭാഗത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആശുപത്രിയിൽ നിന്ന് മടങ്ങി വരുന്ന വഴിയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

    ദൂരെ നിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍, അടുത്ത് എത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടി വലിക്കുകയാണെന്ന് മനസ്സിലായത്. നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ചെങ്ങമനാട് പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.



    കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിന് എതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്.

    അതേസമയം, കഴുത്തിൽ കുരുക്ക് ഇട്ട ശേഷം ഓടുന്ന കാറിൽ കെട്ടിവലിച്ചു കൊണ്ടു പോയ നായയെ മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരൻ തടഞ്ഞതിനെ തുടർന്ന് കാർ നിർത്തുകയും നായയെ അഴിച്ചു വിടുകയും ചെയ്തിരുന്നു. തുടർന്ന് നായയ്ക്കായി തിരച്ചിൽ ആരംഭിക്കുകയും കണ്ടെത്തുകയും ചെയ്തു. തുടർന്ന് പറവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നായയുടെ കൈയിലും കാലിലും നിരവധി മുറിവുകളുണ്ട്.
    Published by:Joys Joy
    First published: